പ്രശസ്ത മലയാള നടി പാർവതി തിരുവോത്ത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹേർ എന്നാണ് പാർവതിയഭിനയിക്കാൻ പോകുന്ന പുതിയ മലയാള ചിത്രത്തിന്റെ പേര്. വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പാർവതിക്കൊപ്പം, ഉർവശി, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോള് ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അർച്ചന വാസുദേവ് രചിച്ചിരിക്കുന്നു ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതു ലിജിൻ ജോസ് ആണ്. എ ടി സ്റ്റുഡിയോ എന്ന ബാനറിൽ അനീഷ് തോമസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചന്ദു സെൽവരാജ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിക്കുക സമീറ സനീഷാണ്. ഒരു സ്ത്രീപക്ഷ സിനിമയായിരിക്കുമിതെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ, ഇതിന്റേ താരനിര എന്നിവ നമ്മോട് പറയുന്നത്. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ള്യു സി സിയുടെ നേതൃനിരയിൽ ഉള്ളയാൾ കൂടിയാണ് പാർവതി തിരുവോത്. ഇത് കൂടാതെ പാർവതി അഭിനയിച് ഇനി വരാനുള്ളത് മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രവും, അതുപോലെ ആമസോൺ പ്രൈം റിലീസായെത്തുന്ന ധൂത് എന്ന ഹോറർ വെബ് സീരിസുമാണ്. പുഴു എന്ന ചിത്രവും ഒടിടി റിലീസായാണ് എത്തുന്നത്. സോണി ലൈവിലാണ് ഈ ചിത്രം മെയ് പതിമൂന്നു മുതൽ സ്ട്രീം ചെയ്യുക. ധൂത് എന്ന ആമസോൺ വെബ് സീരീസിൽ തെലുങ്കു യുവ താരം നാഗ ചൈതന്യയാണ് പാർവതിക്കൊപ്പം അഭിനയിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.