മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന തരത്തിലുള, ഒരു ഹോളിവുഡ് സ്റ്റൈൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ എന്നിവയാണ് പുറത്തു വിട്ടിരിക്കുന്നത്. റോർഷാക്ക് എന്നാണ് ഈ നിസാം ബഷീർ- മമ്മൂട്ടി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ അദ്ദേഹം നിർമ്മിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ നൻപകൽ നേരത്തു മയക്കമാണ്. ആ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഒരു ത്രില്ലർ ചിത്രമായൊരുക്കുന്ന റോർഷാക്കിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്.
നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ് ആണ്. മിഥുൻ മുകുന്ദൻ സംഗീതവും, റോണക്സ് സേവ്യർ മേക്കപ്പും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ബാദുഷയാണ്. സമീർ അബ്ദുൽ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കെ മധു- എസ് എൻ സ്വാമി ടീമൊരുക്കിയ സിബിഐ 5 ദി ബ്രെയിൻ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ്. ഇത് കൂടാതെ മെയ് പതിമൂന്നിന് അദ്ദേഹത്തിന്റെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ പുഴുവും സോണി ലൈവ് വഴി സ്ട്രീമിംഗ് ആരംഭിക്കും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.