ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ വലിയ ശ്രദ്ധ നേടാൻ കഴിഞ്ഞില്ലെങ്കിലും തന്റെ രണ്ടാം വരവിൽ വലിയ കയ്യടിയാണ് പാർവതി നേടിയത്. സ്ത്രീപക്ഷ നിലപാടുകളുമായി സിനിമാ ലോകത്തും പൊതു സമൂഹത്തിലും സജീവമായതോടെ വലിയ രീതിയിലാണ് ഈ നടി ചർച്ചകളിൽ നിറഞ്ഞതു. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ താൻ കടന്നു പോയ ചില ബുദ്ധിമുട്ടേറിയ അവസ്ഥകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് പാർവതി തിരുവോത്. ബുളീമിയ എന്ന രോഗാവസ്ഥയെ അതീജീവിച്ച അനുഭവം ആണ് പാർവതി തുറന്നു പറയുന്നത്. ശരീരം വണ്ണംവെക്കുന്നതിനെ കുറിച്ചും, താന്‍ ചിരിക്കുമ്പോൾ തന്റെ മുഖത്തിന്റെ ഭംഗിയില്ലായ്മയെ കുറിച്ചും ആളുകൾ മോശമായ കമന്റുകൾ പറയുന്നത് തന്നെ മാനസികമായി തളർത്തി എന്നാണ് പാർവതി പറയുന്നത്. അത്തരം അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ കൊണ്ട് ചെന്നെത്തിച്ചതെന്നു ഇൻസ്റ്റാഗ്രാമിൽ കുറിപ്പിൽ പാർവതി പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ പാർവതി കുറിച്ചത് വർഷങ്ങളോളം താൻ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട് എന്നാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും മുഖത്തിന്റെ ഭംഗിയെ കുറിച്ചും ആകൃതിയെ കുറിച്ചും ചിരിയെ കുറിച്ചുമെല്ലാം ആളുകൾ മോശമായ അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയത് മുതൽ താൻ മനസ്സ് കൊണ്ട് തളർന്നു പോയെന്നാണ് പാർവതി പറയുന്നത്. അത്തരം വാക്കുകൾ തന്നെ ബാധിക്കാൻ തുടങ്ങിയതോടെ, ഒരുപാട് വൈകാതെ തന്നെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് താനെത്തി ചേർന്നുവെന്നും പാർവതി പറയുന്നു. അതില്‍ നിന്നും പുറത്തുവരാന്‍ വര്‍ഷങ്ങളുടെ പ്രയത്നം വേണ്ടി വന്നെന്നും ഫിറ്റ്നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് താൻ വീണ്ടും മനസു തുറന്നു ചിരിക്കാൻ ആരംഭിച്ചതെന്നും പാർവതി വെളിപ്പെടുത്തി. ദയവായി നിങ്ങള്‍ മറ്റുള്ളവരുടെ സ്‌പേസിനെ മാനിക്കുക എന്ന് പറയുന്ന പാർവതി, അവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിക്കുക എന്നും കൂട്ടിച്ചേർക്കുന്നു.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.