ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നടി പാർവതി തിരുവോത്. റിപ്പോർട്ട് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും തിരഞ്ഞെടുപ്പു വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നതെന്നും പാർവതി ആരോപിക്കുന്നു. മാത്രമല്ല, ഇനി റിപ്പോർട്ട് നടപ്പാവാൻ ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നുള്ള വിമർശനവും പാർവതി ഉന്നയിക്കുന്നുണ്ട്. സിനിമയിലെ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോൾ അവസരം ഇല്ലാതാക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയെന്നും മാറ്റി നിർത്താനും നിശബ്ദയാക്കാനും ശ്രമിച്ചെന്നുമുള്ള ആരോപണവും പാർവതി തിരുവോത് ഉന്നയിച്ചു. മലയാള സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിനെ എതിർക്കുന്നതെന്നും പാർവതി തുറന്നടിച്ചു. ബോൾഡായി ജീവിച്ച് താൻ തളർന്നെന്നാണ് പാർവതി പറയുന്നത്.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചരത്ന വിമെൻ ടോക്കിൽ സംസാരിക്കുമ്പോഴാണ് പാർവതി ഈ പ്രസ്‍താവനകൾ നടത്തിയത്. സ്ത്രീ ആയാലും പുരുഷൻ ആയാലും ഉള്ളിലെ മനുഷ്യത്വം ഉണർത്തിയാൽ മാത്രമേ മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കാൻ കഴിയുകയുള്ളൂ എന്ന് പറയുന്ന പാർവതി, ഏതു മനുഷ്യനായാലും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച്, ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും കൂട്ടിച്ചേർക്കുന്നു. തൊഴിലിടങ്ങളിൽ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാനും പരാതിപ്പെടാനുമായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉണ്ടെന്നു പോലും പലർക്കും അറിയില്ലെന്നും പാർവതി ആ സംവാദത്തിൽ വെളിപ്പെടുത്തി. ട്രോമ അനുഭവിച്ച സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് ഡോക്ടർമാർക്ക് പോലും അറിയില്ല എന്ന് പറയുന്ന പാർവതി, അടുത്തിടെ സംവിധായകൻ ഉപദ്രവിച്ച പെൺകുട്ടി പരിശോധനയും ചോദ്യം ചെയ്യലും സഹിക്കാൻ വയ്യാതെ തന്റെ അടുത്ത് വന്നിരുന്നു എന്നും വെളിപ്പെടുത്തി.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.