[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എമ്പുരാൻ 2023 റിലീസ്; പുറത്തു വരുന്നത് വമ്പൻ വിവരങ്ങൾ..!

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും ഹൈപ്പുള്ള, ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് എന്ന് നിസംശയം പറയാൻ സാധിക്കും. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്ററിനും, ബ്രോ ഡാഡി എന്ന ഒടിടി പാൻ ഇന്ത്യ ഹിറ്റിനും ശേഷം മോഹൻലാൽ- പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. മൂന്നു ഭാഗങ്ങൾ ആയി വരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മുരളി ഗോപിയും ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ഇപ്പോഴിതാ ഈ ചിത്രം എപ്പോൾ എത്തുമെന്നതിനു ഒരു സൂചന നൽകിയിരിക്കുകയാണ് രചയിതാവായ മുരളി ഗോപി. ലൂസിഫറിന്റെ മൂന്നാം വർഷം ആഘോഷിച്ച ഇന്നലെയാണ്, എമ്പുരാൻ 2023 റിലീസ് ആയിരിക്കുമെന്നുള്ള സൂചന അദ്ദേഹം തന്നത്.

അതുപോലെ സ്ഥിതീകരിക്കാത്ത മറ്റു ചില വിവരങ്ങൾ കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. എമ്പുരാൻ ഷൂട്ട് ചെയ്യുന്നതിന് ഒപ്പം തന്നെ, ഈ സീരിസിലെ മൂന്നാം ഭാഗവും ഷൂട്ട് ചെയ്യുമെന്നും, അടുത്ത വർഷം എമ്പുരാൻ റിലീസ് ചെയ്തതിനു ശേഷം 2024 ഇൽ ലൂസിഫർ മൂന്നാം ഭാഗം പുറത്തിറക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് വരുന്നത്. രണ്ടു ഭാഗങ്ങൾ ഒരുമിച്ചു ഷൂട്ട് ചെയ്യുന്നത് കൊണ്ട് തന്നെ മെഗാ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സീരിസിൽ ആശീർവാദ് സിനിമാസുമായി സഹകരിക്കാൻ ബോളിവുഡിലെ വമ്പൻ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് എത്തിയേക്കുമെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. പ്രശസ്ത ബോളിവുഡ് താരം ആയിരിക്കും ഇതിൽ മോഹൻലാലിന്റെ വില്ലൻ ആയി വരുന്നത് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഏതായാലും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒരുപാട് വൈകാതെ പുറത്തു വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.