കസബ വിവാദത്തെക്കുറിച്ച് വീണ്ടും മറുപടിയുമായി നടി പാർവതിയെത്തി , ജീൻസ് നിർമ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ്പ് മൈ വേൾഡ് എന്ന സംവാദ പരുപാടിയിലായിരുന്നു കസബ വിവാദത്തെക്കുറിച്ച് വീണ്ടും മനസ് തുറക്കാൻ പാർവതി തയ്യാറായത്. കസബ എന്ന ചിത്രത്തെ പറ്റി താൻ പറഞ്ഞ വാക്കുകളിൽ തന്നെ ഏറ്റവും വേദനിപ്പിച്ചത് ആ വിഷയത്തിൽ ചില സ്ത്രീകളെടുത്ത നിലപാടുകളായിരുന്നു. ഞാനല്ല ആദ്യമായി ആ ചിത്രത്തെ വിമർശിച്ചതെന്നും പലരും വിമർശിച്ച ചിത്രവും കഥാപാത്രവുമായിരുന്നുവെന്നും പാർവതി പറഞ്ഞു. അന്ന് എനിക്ക് നേരെ പല ആക്രമണങ്ങളും ഉണ്ടായെങ്കിലും, അപ്രതീക്ഷിതമായി പല സ്ത്രീകളിൽ നിന്നും ഉണ്ടായ അഭിപ്രായവും മറുപടിയുമാണ് തന്നെ വേദനിപ്പിച്ചതെന്നും പാർവതി പറഞ്ഞു.ഈ സംഭവത്തിന് ശേഷം മലയാള സിനിമയിൽ തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവർ എന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും പാർവതി അഭിമുഖത്തിൽ പറഞ്ഞു. ഇനിയും മനപ്പൂർവ്വം തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെങ്കിൽ താൻ സ്വയം സിനിമയെടുക്കേണ്ടി വരുമെന്നും പാർവതി പറയുകയുണ്ടായി.
അന്താരഷ്ട്ര ചലച്ചിത്രമേളയിൽ വച്ചാണ് വിവാദമായ പ്രസ്താവനയുണ്ടായത്. കസബ എന്ന ചിത്രത്തെയും അതിലെ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രമായ രാജൻ സക്കറിയ എന്ന കഥാപാത്രത്തെയും കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് പിന്നീട് വിവാദമായി മാറിയത്. പിന്നീട് ആ വാക്കുകൾ താൻ ഒന്നുകൂടി കേട്ടെങ്കിലും താൻ പറഞ്ഞതിൽ തെറ്റായി ഒന്നും തോന്നിയില്ല. അതിനു ശേഷം സോഷ്യൽ മീഡിയയിൽ താൻ വളരെയധികം ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ടുവെന്നും പാർവതി പറഞ്ഞു. പുതിയ ചിത്രമായ മൈ ലവ് സ്റ്റോറി എന്ന ചിത്രത്തിനെതിരെ വ്യാപക പ്രചാരണവും നടന്ന സാഹചര്യത്തിലാണ് പാർവതിയുടെ ഈ മറുപടി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.