[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലാലേട്ടനൊപ്പം, സന്തോഷം പങ്കുവെച്ച് അഹാന കൃഷ്ണ.

വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കണ്ടത്തിലുള്ള സന്തോഷം പങ്കുവെച്ചു നടി അഹാന കൃഷ്ണ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അഹാനാ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. കാശ്മീരം, മാന്ത്രികൻ തുടങ്ങി ഒരുകാലത്ത് നിരവധി മലയാളം ചിത്രങ്ങളിലൂടെ ഏവർക്കും പ്രിയങ്കരനായി മാറിയ നടൻ കൃഷ്‌ണകുമാറിന്റെ മകളാണ് അഹാന. ഇന്നലെ മോഹൻലാൽ കൃഷ്ണകുമാറിന്റെ കുടുംബത്തെ കാണാൻ എത്തിയിരുന്നു. ഇരുവരും ഒന്നിച്ചു ഗാനവും പാടിയാണ് പിരിഞ്ഞത്. മോഹൻലാലിന്റെ തന്നെ ഇരുവർ എന്ന ചിത്രത്തിലെ ഗാനം ഇരുവരും ചേർന്ന് പാടുന്ന വീഡിയോയാണ് അഹാന പുറത്തുവിട്ടിരിക്കുന്നത്. 2003 ൽ മോഹൻലാലുമൊത്ത് നിൽക്കുന്ന ചിത്രങ്ങളോടൊപ്പം പുതിയ ചിത്രവും ചേർത്താണ് ഇൻസ്റ്റാഗ്രാമിൽ അഹാന ഓർമ്മകൾ പങ്കുവെച്ചത്. മോഹൻലാലിന്റെ ഗാനവും നൃത്തച്ചുവടുകളുമെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

മോഹൻലാലിന്റെ സുഹൃത്തുകൂടിയായ കൃഷ്ണകുമാർ മാന്ത്രികൻ മുതൽ വെളിപാടിന്റെ പുസ്തകംവരെയുള്ള നിരവധി ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 90 കളിൽ തിളങ്ങി നിന്ന നടനായിരുന്ന കൃഷ്‌ണകുമാർ. 1994 ൽ കാശ്മീരത്തിലൂടെ തന്റെ കരിയർ ആരംഭിച്ച കൃഷ്ണകുമാർ തമിഴിലും തെലുങ്കിലുമുൾപ്പടെ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 2014 ൽ രാജീവ് സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ അഞ്ജലി എന്ന വേഷം ചിത്രത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സാറാ എന്ന കഥാപാത്രമായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. ഒടിയൻ എന്ന തന്റെ ചിത്രത്തിന്റെ പുതിയ ഗെറ്റപ്പിലാണ് മോഹൻലാൽ കൃഷണകുമാറിനെയും കുടുംബത്തെയും കാണാൻ എത്തിയിരുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.