[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയുണ്ടാകില്ല പകരം മോഹൻലാൽ ചിത്രം ഒടിയനിൽ ബോളീവുഡ് താരം മനോജ് ജോഷി എത്തും.

മലയാളത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം, ആരാധകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയനിൽ നിന്നുമാണ് പുതിയ വാർത്തകൾ എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി അതിരപ്പിള്ളിയിൽ മോഹൻലാലും മഞ്ജു വാര്യരും കഴിഞ്ഞ വാരം എത്തിയിരുന്നു. ചിത്രീകരണ വേളയിൽ മമ്മൂട്ടിയും ചിത്രീകരണം നടക്കുന്ന അതിരപ്പിള്ളിയിൽ എത്തിയെന്നും ചിത്രത്തിൽ ഒരു വേഷത്തിൽ മമ്മൂട്ടി എത്തുന്നുവെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനെയെല്ലാം കഴിഞ്ഞ ദിവസം സംവിധായകനായ വി. എ ശ്രീകുമാർ തള്ളിക്കളഞ്ഞു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പുന്നത് ഒടിയന്റെ ഗുരുവേഷം ആണെന്നാണ് വാർത്തകൾ വന്നത്. എന്നാൽ അദ്ദേഹമല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും ചിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രം ബോളീവുഡിൽ നിന്നുമുള്ള ഒരാളായിരിയ്ക്കും ചെയ്യുന്നതെന്നും അറിയിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഇന്നേവരെ അഭിനയിച്ചിട്ടില്ലാത്ത ആളായിരിക്കും എന്നും സംവിധായകൻ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രശസ്ത ബോളീവുഡ് താരം മനോജ് ജോഷിയാണ് എത്തുന്നത് എന്ന വിവരം പുറത്തുവിട്ടത്.

ഗുജറാത്ത് സ്വദേശിയായ മനോജ് ജോഷി കളേഴ്സ് ടി. വി യിലെ അശോക എന്ന സീരിയലിൽ ചാണക്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രശസ്തനാകുന്നത്. പിന്നീട് നിരവധി ബോളീവുഡ് ചിത്രങ്ങളിലൂടെ അദ്ദേഹം ബോളീവുഡ് സിനിമയുടെ അമരത്തെത്തി. 2018 ൽ രാജ്യം അദ്ദേഹത്തെ പത്മ പുരസ്കാരം നൽകി ആദരിച്ചു. പ്രിയദർശൻ സിനിമകളിലെ നിത്യ സാന്നിധ്യം കൂടിയായിരുന്നു മനോജ് ജോഷി. മോഹൻലാൽ നായകനായ ഒടിയന്റെ ഷൂട്ടിങ് വാഗമണ്ണിലേക്ക് മാറുകയാണ്, മനോജ് ജോഷിയുൾപ്പെടുന്ന ചിത്രീകരണം അവിടെ വച്ചായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംങ്ങ് അവസാന ഘട്ടത്തിലാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.