തന്റെ അഭിനയമികവുകൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധേയയായ നടിയാണ് പാർവതി മേനോൻ. 2006 ൽ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് പാർവതി. ആദ്യ ചിത്രത്തിലെ തന്നെ മികച്ച പ്രകടനം പാർവതിയെ വളരെയധികം ശ്രദ്ധേയയാക്കിയിരുന്നു. പിന്നീട് ദിലീപ്, മോഹൻലാൽ എന്നിവരോടൊപ്പം ചുരുങ്ങിയ കാലയളവിൽ തന്നെ അഭിനയിക്കുവാനും പാർവതിക്കായി. തുടർന്ന് പാർവതി പിന്നീട് തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചു. ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ പാർവതി മലയാളത്തിൽ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. കസബ എന്ന ചിത്രത്തെ കുറിച്ച് പാർവതി നടത്തിയ പരാമർശവും അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഉണ്ടായ വലിയ ചർച്ചകൾക്കും ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ പാർവ്വതി ചർച്ചയാവുകയാണ്.
കഴിഞ്ഞ ദിവസമാണ് പാർവതി തന്റെ പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ വ്യത്യസ്‍തമായ ഹെയർ സ്‌റ്റൈലുമായി പാർവതി എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പാർവതിയുടെ പുതിയ ലുക്ക് വലിയ ചർച്ചയായി മാറി. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് പാർവതി ഇപ്പോൾ. ചിത്രത്തിന് വേണ്ടിയുള്ള രൂപമാറ്റം ആണോ ഇതെന്നാണ് ആരാധകരുടെ സംശയം. ടെക്ക് ഓഫ് ആണ് അവസാനമായി പുറത്തിറങ്ങിയ പാർവതിയുടെ മലയാള ചിത്രം. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയ സംസ്ഥാന അവാർഡുകൾ പാർവ്വതി കരസ്ഥമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായ മൈ സ്റ്റോറിയാണ് പാർവ്വതിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.