മലയാള സിനിമയിലെ പ്രശസ്ത നടി ആയിരുന്നു പാർവതി. 1980 കളുടെ അവസാനം സിനിമയിൽ എത്തിയ പാർവതി വളരെ കുറച്ചു വർഷങ്ങൾ മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും പ്രശസ്ത നടൻ ജയറാം പാർവതിയെ വിവാഹം ചെയ്തു. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള രസകരമായ കഥകൾ ഇപ്പോഴും പല സംവിധായകരും സഹപ്രവർത്തകരും പങ്കു വെക്കാറും ഉണ്ട്. അശ്വതി എന്നു പേരുള്ള ഈ നടി സിനിമയിൽ എത്തിയതിന് ശേഷം സ്വീകരിച്ച പേരാണ് പാർവതി. കുറച്ചു വർഷം നീണ്ടു നിന്ന തന്റെ അഭിനയ ജീവിതത്തിൽ ഒട്ടേറെ മറക്കാനാവാത്ത കഥാപാത്രങ്ങൾ ആണ് പാർവതി നമ്മുക്കു സമ്മാനിച്ചത്. ഇപ്പോൾ മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
ആറു വർഷമേ പാർവതി ആയി ജീവിച്ചിട്ടുള്ളൂ എന്നു പറയുന്നു ഈ നടി. അതിന് മുമ്പ് അശ്വതിയായിരുന്നു, അതുകഴിഞ്ഞും അശ്വതിയാണ് എന്നാണ് പാർവതി പറയുന്നത്. പാർവതി ആയി ജീവിച്ച ആ ആറുവർഷം തന്റെ ഓർമയിലേ ഇല്ല എന്നും അതൊരു പുകമറയിൽ ഇരിക്കുകയാണ് എന്നുമാണ് ഈ നടി പറയുന്നത്. പക്ഷേ ഈ ആറു വർഷംകൊണ്ട് താൻ നേടിയത് തന്നെ ഇഷ്ടമുള്ള കുറെപ്പേരുടെ സ്നേഹമാണ് എന്നും അതൊരിക്കലും ഒന്നിനും പകരമാവില്ല എന്നും പാർവതി വെളിപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോൾ ജീവിതം ഒരുപാട് അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു എന്നുമാണ് മലയാളികളുടെ പ്രീയപ്പെട്ട പാർവതി പറയുന്നത്.
അമൃതം ഗമയ, തൂവാനത്തുമ്പികൾ, കിരീടം, തലയിണ മന്ത്രം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, ഉത്സവപ്പിറ്റേന്നു, സംഘം, കുടുംബപുരാണം, ദൗത്യം, ആരണ്യകം, വടക്കുനോക്കിയന്ത്രം, അധിപൻ, അക്കരെ അക്കരെ അക്കരെ, സൂര്യ ഗായത്രി, കമലദളം തുടങ്ങിയ ചിത്രങ്ങൾ പാർവതിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.