+ മനു അശോകൻ ഒരുക്കിയ ഉയരെ എന്ന തന്റെ പുതിയ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിക്കുന്നതിന്റെ സന്തോഷത്തിൽ ആണ് നടി പാർവതി. ഈ ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം ആയി ഗംഭീര പ്രകടനമാണ് പാർവതി കാഴ്ച വെച്ചത്. ആസിഡ് ആക്രമണം നേരിട്ട പെൺകുട്ടി ആയി രൂപം കൊണ്ടും ഭാവം കൊണ്ടും വിസ്മയിപ്പിക്കുന്ന പ്രകടനം നടത്താൻ പാർവതിക്കായി. ഈ സിനിമയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു എന്നും പാർവതി പറയുന്നു. മലയാള സിനിമയിലെ വനിതാ സംഘടനയിലെ പ്രധാനികളിൽ ഒരാളായ പാർവതി ചില കാര്യങ്ങൾ ഇപ്പോൾ വീണ്ടും തുറന്നടിക്കുകയാണ്. നേരത്തെ ഓരോ സിനിമയും കഴിഞ്ഞു ഒരിടവേള താൻ തന്നെ എടുക്കുന്നത് ആയിരുന്നെങ്കിൽ, കൂടെ എന്ന ചിത്രം കഴിഞ്ഞു വന്ന ഇടവേള, തന്നെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കാൻ ആരൊക്കെയോ ശ്രമിച്ചതിന്റെ ഫലമാണ് എന്ന് പാർവതി പറയുന്നു.
ബാംഗ്ലൂർ ഡേയ്സ് മുതൽ വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായ ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഇത് അസ്വാഭാവികമാണ് എന്നും വിജയ ചിത്രങ്ങളുടെ ഭാഗമായ, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച, ഇനിയും അത്തരം റോളുകൾ ലഭിക്കാൻ സാധ്യതയുളള ഒരു പ്രിവിലേജ്ഡ് ആർട്ടിസ്റ്റായിട്ടും തന്റെ അവസ്ഥ ഇതാണെങ്കിൽ അങ്ങനെയല്ലാത്ത ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും കാര്യമെന്താവും എന്നും പാർവതി ചോദിക്കുന്നു. ജോലിപോകും എന്നതുകൊണ്ട് പറയേണ്ട കാര്യങ്ങൾ പറയാതിരിക്കരുത് എന്നും അങ്ങനെ ഭയക്കുന്നവർ ഇപ്പോഴും ഉണ്ട് എന്നും പാർവതി പറയുന്നു. ഈ സാഹചര്യം മാറാൻ കുറച്ചു വർഷം കൂടി എടുക്കും എന്നും ഒരു കൂട്ടർ വിചാരിച്ചാൽ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിർത്താമെന്ന സാഹചര്യമൊക്കെ മാറുകയാണ് എന്നും ഈ നടി പറയുന്നു. അങ്ങനെ ഒതുക്കപ്പെട്ടാൽ അതിനെ മറികടക്കാൻ സ്വന്തം സിനിമകളും അവസരങ്ങളും സൃഷ്ടിക്കാൻ കഴിയുന്നവരുടെ കൂട്ടായ്മ ഇപ്പോൾ ഇവിടെയുണ്ട് എന്നും പാർവതി സൂചിപ്പിക്കുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.