മലയാള സിനിമയിൽ എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുള്ള യുവനടിയാണ് പാർവതി. അഭിനയ മികവ് കൊണ്ട് നിലവിൽ മുൻനിര നായികമാരിൽ ഒരാൾ തന്നെയാണ് പാർവതി. ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും വിമർശനങ്ങളും അനുഭവങ്ങളും തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും താരം എന്നും മുന്പന്തിയിൽ തന്നെയാണ്. സത്യങ്ങൾ എന്നും തുറന്ന് പറയുന്നത്കൊണ്ട് തനിക്കെതിരെ ഭീഷണി സന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് താരം മലയാള മനോരമ വാർഷികപതിപ്പിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഒരു വലിയ സൂപ്പർസ്റ്റാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ടെന്നും സിനിമ സെറ്റിൽ അദ്ദേഹം വലിയ തരത്തിലുള്ള കോപ്രായങ്ങൾ കാണിച്ചുട്ടുണ്ടെന്നും പാർവതി തുറന്ന് പറയുകയുണ്ടായി.
പാർവതിയും മീര ജാസ്‌മിനും മേക്കേഴ്‌സ് ആർട്ടിസ്റ്റ് ആണെന്നും രണ്ട് പേരുടെ സമാനതകൾ ചൂണ്ടിക്കാട്ടി ഇരുവർക്കും വട്ടുണ്ടെന്ന് സൂപ്പർസ്റ്റാർ ഒരിക്കൽ പറയുകയുണ്ടായി എന്ന് പാർവതി വ്യക്തമാക്കി. വട്ട് എന്ന വാക്ക് വളരെ ലൂസായി ഉപയോഗിച്ചത് തന്നെ ഏറെ നിരാശപ്പെടുത്തി എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. താൻ സത്യം പറഞ്ഞാൽ അത് ഏതൊരു വ്യക്തിക്കും കൊള്ളുമെന്നും അപ്പോൾ അവർക്ക് വിരിഞ്ഞിരിക്കാൻ പറ്റില്ലയെന്നും അത് മറക്കുവാൻ വട്ടന്ന് അവർ മുദ്ര കുത്തുകയും ചെയ്യുമെന്ന് താരം വ്യക്തമാക്കി. സ്ത്രീകൾ സ്വതന്ത്രരായി പെരുമാറുമ്പോളും ഇഷ്ടങ്ങൾ തുറന്ന് പറയുമ്പോളും അതിനെ വട്ടെന്ന് വിളിക്കുക മലയാള ഇന്ഡസ്‌ട്രിയിലെ പതിവ് കാഴ്ചയാണെന് താരം പറയുകയുണ്ടായി. തന്റെ മുന്നിൽ വെച്ചു സെക്‌സ് സംബദ്ധമായ തമാശകൾ പറയുമ്പോൾ ഇപ്പോൾ ചിരിക്കാറില്ല എന്നും താരം കൂട്ടിച്ചേർത്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.