മലയാള സിനിമയിൽ ഇതിനോടകം വലിയ ചർച്ചയായി മാറിയ നടിയാണ് പാർവതി. ആദ്യ ചിത്രമായ നോട്ട്ബുക്കിൽ തുടങ്ങി അവസാന ചിത്രമായ മൈ സ്റ്റോറിയിൽ എത്തിനിൽക്കുമ്പോൾ അഭിനയപ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾക്കൊപ്പം ഒട്ടനവധി വിമർശനങ്ങളും പാർവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇടക്കാലത്ത് തമിഴ് കന്നഡ സിനിമകളിലേക്ക് തിരിഞ്ഞ പാർവതി കുറച്ചു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ സംസ്ഥാന-ദേശീയ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ്, ദേശീയ അവാർഡ് സ്പെഷൽ ജൂറി മെൻഷൻ തുടങ്ങിയവ ലഭിക്കുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് വിതരണത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയ പാർവതി വീണ്ടും തന്റെ ശക്തമായ നിലപാടുകളുമായി നവമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ ഒരു അപകടം സംഭവിക്കുന്നത്.
ഇന്നലെ രാത്രിയിൽ കാറിൽ വരികയായിരുന്ന പാർവതിക്ക് നാഷണൽ ഹൈവേയിൽ കോമ്മടി എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിക്കുന്നത്. എതിരെ വന്ന മറ്റൊരു കാര്യമായി പാർവതിയുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. എങ്കിലും പരിക്കുകളൊന്നുമില്ലാതെ തന്നെ പാർവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വാഹനങ്ങളിൽ അമിതവേഗത്തിൽ ഇല്ലാത്തതിനാൽ തന്നെ ഇരു കാറുകൾക്കും വലിയ തകരാറുകൾ പറ്റിയിരുന്നില്ല. അപകടത്തിനു ശേഷം ആ കാറിൽ തന്നെ പാർവ്വതി പോവുകയാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാർവതി നടത്തിയ പ്രസ്താവനകൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനുശേഷം പാർവ്വതി ഒട്ടേറെ വിമർശനങ്ങളും കേൾക്കുകയുണ്ടായി. മൈ സ്റ്റോറിയാണ് ഏറ്റവും പുതുതായി പുറത്തിറങ്ങാനിരിക്കുന്ന പാർവ്വതിയുടെ ചിത്രം.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.