[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗഹൃദത്തിന്റെ ആഘോഷവുമായി നാം എത്തുന്നു ഈ വെള്ളിയാഴ്ച മുതൽ..!

നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത നാം എന്ന ചിത്രം ഈ ആഴ്ച മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി സി​നി​മ​യി​ലെ​ത്തി​യ ജോ​ഷി തോ​മ​സ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നാം. ജെടിപി ഫിലിംസ് നിർമിച്ച ‘നാം എന്ന ചിത്രത്തിൽ ​ശ​ബ​രീ​ഷ് വ​ർ​മ, രാ​ഹു​ൽ മാ​ധ​വ്, നോ​ബി മാ​ർ​ക്കോ​സ്, നി​ര​ഞ്ജ് സു​രേ​ഷ്, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, സോ​നു സെ​ബാ​സ്റ്റ്യ​ൻ, ഹ​ക്കീം, ടോ​ണി ലൂ​ക്ക്, അ​ദി​തി ​ര​വി, ഗാ​യ​ത്രി സു​രേ​ഷ്, മെ​റീ​ന മൈ​ക്കി​ൾ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് നാം. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നന്മയുള്ള സൗഹൃദത്തിന്റെ പുതിയ കഥയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുക.

ഈ ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്നു എന്നത് കൊണ്ട് തന്നെ ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. അദ്ദേഹം ആദ്യമായാണ് ഒരു മലയാള സിനിമയുടെ ഭാഗമായി എത്തുന്നത്. ഗൗതം മേനോൻ ഈ ചിത്രത്തിൽ സംവിധായകൻ ഗൗതം മേനോൻ ആയി തന്നെയാണ് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

നാം ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ, അതുപോലെ ഇതിലെ ഗാനങ്ങൾ എന്നിവ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കാൻ കാരണമായിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.