പ്രശസ്ത നടൻ സൗബിൻ ഷാഹിർ സംവിധായകനായി അരങ്ങേറുന്ന ചിത്രം പറവ നാളെ മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ പ്രദർശനം ആരംഭിക്കുകയാണ്. അൻവർ റഷീദും ഷൈജു ഉണ്ണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സൗബിൻ ഷാഹിറും മുനീർ അലിയും ചേർന്നാണ്. യുവ നടന്മാരായ ഷെയിൻ നിഗം, അർജുൻ ഹരിശ്രീ അശോകൻ, സിനിൽ സൈനുദീൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ യുവ താരമായ ദുൽകർ സൽമാനും വളരെ പ്രാധാന്യമുള്ള ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ഈ ചിത്രത്തെ ഏറ്റവും കൂടുതൽ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നും അതാണ്. രണ്ടു വർഷത്തോളം കഷ്ട്ടപെട്ടാണ് ഈ ചിത്രം പൂർത്തീകരിച്ചത് എന്ന് സൗബിൻ ഷാഹിർ പറയുന്നു.
വലിയൊരു ഏകപീരിയൻസ് ആണ് പറവ തന്നത് എന്ന് സൗബിൻ പറയുന്നു. പ്രാവുകളെ പറത്തുന്ന ഗെയിം നെ അടിസ്ഥാനപ്പെടുത്തി പ്രാവുകളെ വളർത്തുന്ന രണ്ടു കുട്ടികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മാത്രമല്ല ഈ ചിത്രത്തിനായി പ്രാവുകളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഒരുപാട് സമയം എടുത്തിട്ടുണ്ട് എന്നും സൗബിൻ പറയുന്നു.
സുഹൃത് ബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് ഈ ചിത്രം എന്നാണ് സൗബിൻ പറയുന്നത്. തൊണ്ണൂറ്റി അഞ്ചോളം ദിവസം ഈ ചിത്രം ഷൂട്ട് ചെയ്തു. റെക്സ് വിജയൻ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ശ്രിന്ദ, സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഇരുപത്തി അഞ്ചോളം മിനിട്ടു ആണ് ഈ ചിത്രത്തിൽ ദുൽകർ സൽമാന്റെ സാന്നിധ്യം ഉണ്ടാവുക.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.