സൗബിൻ എന്ന നടന്റെ കന്നി സംവിധാന സംരംഭം ആയിരുന്നു ‘പറവ’ എന്ന ചിത്രം. ഷെയിന്‍ നിഗം, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍, സൈനുദ്ദീന്റെ മകന്‍ സിനിൽ, ഗ്രിഗറി, സൗബിൻ, ശ്രീനാഥ് ഭാസി, സ്രിന്ദ ബാലതാരങ്ങളായ അമല്‍ ഷാ, ഗോവിന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. കുറച്ചു നേരം മാത്രമുള്ള കാമിയോ റോളിൽ ദുൽഖറും പ്രത്യക്ഷപ്പെട്ടിരുന്നു.
പറവയിലെ ഹസീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോവിന്ദിനോട് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയെക്കുറിച്ച് ചോദിച്ചാൽ ”ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ. കുറച്ചൊക്കെ ജാഡയുണ്ടാവുമെന്ന് കരുതിയിരുന്നു. പക്ഷേ ഒരു ജാഡയുമില്ലാത്ത മനുഷ്യനാണ് ദുൽഖർ. നല്ല സ്നേഹമുണ്ട്” എന്നാണ് പറയുക. ഒരു അഭിമുഖത്തിലാണ് ഗോവിന്ദ് ഇക്കാര്യം വ്യക്തമാക്കിയത്.
പറവയ്ക്കുശേഷം മട്ടാഞ്ചേരിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ദുൽഖർ വന്നിരുന്നു. അപ്പോൾ എന്നെയും അമലിനെയും അങ്ങോട്ടേക്ക് വിളിച്ചു. അവിടെ ചെന്ന് എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ഒന്നു കാണാനാണെന്നു പറഞ്ഞു. പറവ കണ്ടോയെന്നും ഇഷ്ടമായെന്നും ദുൽഖർ ചോദിച്ചുവെന്നും ഗോവിന്ദ് പറയുന്നു.
പറവയിൽ മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞ് സൗബിൻ ഞങ്ങളെ പറ്റിക്കുമായിരുന്നു. ദുൽഖർ ഉണ്ടെന്നു പറഞ്ഞപ്പോഴും പറ്റിക്കാൻ പറയുകയാണെന്നാണ് കരുതിയത്. എന്നാൽ ദുൽഖർ നാളെ വരുന്നുണ്ട്, ഷൂട്ട് ഉണ്ട് എന്ന് ഒരു ദിവസം പറഞ്ഞപ്പോഴാണ് ശെരിക്ക് ഞെട്ടിയതെന്നും ഗോവിന്ദ് കൂട്ടിച്ചേർക്കുന്നു.
പ്രാവു പറത്തലിലൂടെ മട്ടാഞ്ചേരിയുടെ അധികമാരും അറിയാത്ത ഒരു ഇടത്തെ പറ്റിയാണ് പറവ എന്ന സിനിമ അവതരിപ്പിച്ചത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സൗബിനും നിസാം ബഷീറും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.