2012 എന്ന വർഷം ദുൽഖർ സൽമാന് നിർണായകമായിരുന്നു. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയ്ക്ക് മത്സരിക്കേണ്ടി വന്നത് മോഹൻലാലിൻറെ കാസനോവയോടൊപ്പമാണ്. മലയാളത്തിലിറങ്ങിയ ഏറ്റവും ചെലവേറിയ ചിത്രമെന്ന പേരുമായി എത്തിയ ‘കാസനോവ’ മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗപ്പെടുത്തിയാണ് പുറത്തിറങ്ങിയത്. എന്നാൽ ബോക്സ് ഓഫ്‍ഫീസിൽ നേട്ടം ഉണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല.
അതേസമയം മമ്മൂട്ടിയുടെ മകന്‍ ആദ്യമായി അഭിനയിച്ച ചിത്രമെന്ന നിലയിലാണ് സെക്കന്‍ഡ് ഷോ തിയറ്ററില്‍ എത്തിയത്. പുതുമുഖങ്ങളുടെ കന്നി സംരംഭം എന്ന നിലയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടി ..
അതിനുശേഷം ദുൽഖറിന്റെ ഉസ്‌താദ് ഹോട്ടൽ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വളരെ പെട്ടെന്നായിരുന്നു ദുൽഖറിന്റെ വളർച്ച. താരപുത്രൻ എന്ന അഡ്രസ്സ് ഇല്ലാതെ തന്നെ സ്വന്തമായ കഴിവിലൂടെ ദുല്‍ഖര്‍ തന്റെ കരിയറിൽ തിളങ്ങി.
ഇപ്പോൾ വീണ്ടും അത്തരമൊരു മുഹൂർത്തത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് സിനിമാലോകം. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന ആദി എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇത്തവണ താരപുത്രന് വെല്ലുവിളി ഉയർത്തുന്നതാകട്ടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രവും. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്. അതേസമയം ‘ചില കള്ളങ്ങൾ മാരകമായിരിക്കാം’ എന്ന ടാഗ്ലൈനോട് കൂടിയാണ് പ്രണവിന്റെ ആദി എത്തുന്നത്.
ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു റിയലിസ്റ്റിക് സിനിമയാണ് ആദി എന്നാണ് സൂചന. ബാലതാരമായി മുൻപ് അരങ്ങേറ്റം കുറിച്ചിട്ടുള്ള പ്രണവിന്റെ ‘ആദി’ യും മെഗാസ്റ്റാറിനെ സ്ട്രീറ്റ് ലൈറ്റ്സും വളരെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.