പ്രശസ്ത നടനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. കഴിഞ്ഞ വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയ പണി ഇതിനോടകം ആഗോള ഗ്രോസ് ആയി 16 കോടിയും കടന്ന് കുതിപ്പ് തുടരുന്നു. ജോജു ജോർജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ നായക വേഷം ചെയ്തിരിക്കുന്നതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം.
ആദ്യ ദിനം സമ്മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രത്തിന് അടുത്ത ദിവസം മുതൽ വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചു തുടങ്ങുകയും ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തുകയുമായിരുന്നു. ആദ്യ വീക്കെൻഡ് കഴിഞ്ഞു വന്ന പ്രവർത്തി ദിവസവും ഗംഭീര ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്. ആദ്യത്തെ തിങ്കളാഴ്ച മാത്രം ഓൾ ഇന്ത്യ കളക്ഷനായി ചിത്രം ഒന്നര കോടിക്ക് മുകളിലാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 10 കോടിക്ക് മുകളിലേക്ക് കുതിക്കുന്ന ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ഗംഭീര മേക്കിങ്ങും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തൃശൂർ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു ആക്ഷൻ ഡ്രാമയാണ് പണി. ജോജു ജോർജ്, ചിത്രത്തിലെ വില്ലൻ വേഷങ്ങൾ ചെയ്ത സാഗർ സൂര്യ, ജുനൈസ് എന്നിവരുടെ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ബോബി കുര്യൻ, സുജിത് ശങ്കർ, പ്രശാന്ത് അലക്സാണ്ടർ, സീമ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.