മലയാളികളുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവർണ്ണതതത്തയുടെ തിയേറ്റർ ലിസ്റ്റ് പുറത്തുവന്നു. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായ ഫാമിലി കോമഡി ചിത്രം വിഷു റിലീസായി നിരവധി തിയറ്ററുകളിൽ നാളെ മുതൽ പ്രദർശനം ആരംഭിക്കും. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രമാണ് പഞ്ചവർണ്ണ തത്ത.ജയറാമിന്റെ 30 വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഇന്നേവരെ കാണാത്ത മേക്കോവർ സ്വീകരിച്ച ചിത്രമാണ് പഞ്ചവർണതത്ത. തലമുണ്ഡനം ചെയ്തു ശരീര ഭാരം വർദ്ധിപ്പിച്ച ജയറാം കഥാപാത്രം പോസ്റ്ററുകൾ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തിന്റെ ട്രൈലർ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ട്രൈലർ 15 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി തകർപ്പൻ മുന്നേറ്റമാണ് യൂട്യൂബിലും ഫേസ്ബുക്കിലുമായി നടത്തിയത്.
ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ ജയറാം എത്തുമ്പോൾ കലേഷ് എന്ന രാഷ്ട്രീയ നേതാവായി കുഞ്ചാക്കോ ബോബനും എത്തുന്നു. ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അനുശ്രീയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ, അശോകൻ, ധർമ്മജൻ ബോൾഗാട്ടി, സലിംകുമാർ തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ അണിനിരക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനു വേണ്ടി മണിയൻപിള്ള രാജു ചിത്രം നിർമ്മിച്ചിരിക്കുന്നു. പ്രേക്ഷരെ പൊട്ടിച്ചിരിപ്പിക്കാൻ ചിത്രം നാളെ മുതൽ തീയറ്ററുകളിൽ എത്തും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.