ദിലീപ് നായകനായ ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു. ബിഗ് ബജറ്റ് ചിത്രമായ കമ്മാര സംഭവം കേരളത്തിനകത്തും പുറത്തുമായി വമ്പൻ റിലീസായാണ് നാളെ പുറത്തിറങ്ങുന്നത്. വേനലവധിയും വിഷുക്കാലവും ആയതിനാൽ തന്നെ ചിത്രം വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നു. ദിലീപ് നായകനായ ചിത്രത്തിൻറെ സംവിധാനം പ്രതീക്ഷ അമ്പാട്ടാണ്. സംവിധായകനും നിർമാതാവുമായ എല്ലാം പ്രവർത്തിച്ച രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാരസംഭവം. ബ്രിട്ടീഷ് കാലഘട്ടത്തെ കഥപറയുന്ന ചിത്രം കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതം ആസ്പദമാക്കിയാണ് നീങ്ങുന്നത്. ചിത്രത്തിൽ കമ്മാരൻ നമ്പ്യാരായി ദിലീപ് എത്തുമ്പോൾ, ഒതേനൻ നമ്പ്യാർ എന്ന സുപ്രധാന കഥാപാത്രമായി തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥും എത്തുന്നു.
ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ തുടങ്ങിയ മികച്ച ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സിദ്ധാർത്ഥിനെ കൂടാതെ തമിഴിൽ നിന്ന് ബോബി സിംഹയും ചിത്രത്തിലുണ്ട്. നമിത പ്രമോദ് മുരളിഗോപി ശ്വേതാ മേനോൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച കെ. എസ്. സുനിലാണ് കമ്മാരസംഭവത്തിനായി ഛായാഗ്രഹണം നിർവഹിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ട്രൈലറുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു. 30 കോടിയോളം മുതൽമുടക്കിൽ ഒരുക്കിയ ഈ ബിഗ്ബജറ്റ് ചിത്രം ശ്രീ ഗോകുലം മൂവിസിനുവേണ്ടി ഗോകുലം ഗോപാലനാണ് നിർമിച്ചിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.