[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പാൻ ഇന്ത്യൻ ഹൊറർ ചിത്രവുമായി മലയാളി സംവിധായകൻ; പ്രവീൺ രാജ് പൂക്കാടന്റെ വെർജിൻ ഒരുങ്ങുന്നു..!

വെള്ളേപ്പം എന്ന മലയാള ചിത്രം ഒരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് പ്രവീൺ രാജ് പൂക്കാടൻ. ആ ചിത്രം കോവിഡ് പ്രതിസന്ധി മൂലം ഇതുവരെ റിലീസ് ചെയ്തിട്ടില്ല എങ്കിലും , തന്റെ ആദ്യ ചിത്രത്തിനുശേഷം  പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രം ഒരുങ്ങാൻ പോവുകയാണ്. വെർജിൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്. കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ  പ്രവീൺ ഒരുക്കാൻ പോകുന്ന  ഈ റൊമാന്റിക് ഹൊറർ ചിത്രം മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി,ഇംഗ്ലീഷ്,ചൈനീസ്  എന്നീ ഭാഷകളിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വമ്പൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാക്ക് മാജിക് URSA 12K ക്യാമറയും, വാൾപേപ്പർ എൽ.ഇ. ഡി ലൈറ്റിങ് ടെക്നോളജിയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന, ആദ്യത്തെ ഇന്ത്യൻ സിനിമ എന്ന പ്രത്യേകത കൂടി വെർജിൻ എന്ന ചിത്രം നേടിയടുക്കും എന്നാണ് സൂചന.

ഈ ചിത്രത്തിലെ വിസ്മയകരമായ വിഎഫ്എക്സ്  സീക്വൻസുകൾ ചെയ്യുന്നത് ചൈനയിലെ പ്രശസ്തമായ വിഎഫ്എക്സ്  ഡിസൈനിങ് ക്കമ്പനിയായ ബ്ലൂ ഫോക്സ് ഡിസൈൻസ് ആണെന്നും അണിയറ പ്രവർത്തകർ പറയുന്നു. വിഎഫ്എക്സ് ചെയ്യുന്ന ബ്ലൂ ഫോക്സ് ഡിസൈൻസ് തന്നെയാണ് ഈ ചിത്രം ചൈനയിൽ പ്രദർശനത്തിനെത്തിക്കുന്നതും. അതുപോലെ തന്നെ  ഹൊറർ സിനിമയ്ക്ക് ആവശ്യമായ ഇ എൻ ജി(Electronic News Gathering) എന്ന അതിനൂതനമായ  സാങ്കേതികവിദ്യ  ചിത്രീകരണത്തിന് ഉടനീളം ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും  പ്രവീൺ ഒരുക്കാൻ പോകുന്ന വെർജിനു ഉണ്ട്.  ഹാൻഡ് ഹെൽഡ് ടെക്നിക്സ് പരമാവധി പ്രയോജനപ്പെടുത്തുന്ന സിനിമ ആയതിനാൽ തന്നെ, ജിമ്മി ജിബ്,ഗിമ്പൽ, സ്റ്റെഡി കാമറ, ക്രെയിൻ, എന്നിവ പൂർണമായും ഒഴിവാക്കും. പക്ഷെ അത്തരം സാങ്കേതികത ആവശ്യമുള്ള ഷോട്ടുകൾക്കായി ഏറ്റവും പുതിയ എഫ് പി വി  ഡ്രോണുകൾ ഉപയോഗിക്കാൻ ആണ് പ്ലാൻ. അതുപോലെ സിനിമയുടെ ചിത്രീകരണ സമയത്ത് ഷോട്ടുകളുടെ സ്റ്റെബിലൈസേഷൻ ഡിജിറ്റലി സ്റ്റെബിലൈസ് ചെയ്യുന്ന ക്യാമറകൾ ഉപയോഗിക്കാനും,  പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് വാർപ് സ്റ്റെബിലൈസേഷൻ ടെക്നിക് പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മോഹൻ പുതുശ്ശേരി ഛായാഗ്രഹണവും, മനുകൃഷ്ണ സംഗീത സംവിധാനവും, രതീഷ് കൃഷ്ണൻ കസ്റ്റിങ് & ആക്ടിങ് കൊറിയോഗ്രാഫിയും നിർവഹിക്കുന്ന വെർജിൻ്റെ പബ്ലിസിറ്റി ഡിസൈനർ റാണാപ്രതാപും, പി. ആർ. ഒ മഞ്ജു ഗോപിനാഥും ആണ്.

webdesk

Recent Posts

അഭിനയത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മോഹനലാലത്തം

സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…

1 week ago

നടി ശ്രിന്ദ സംവിധായികയാവുന്നു; നിർമ്മാണം അൻവർ റഷീദ്

പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…

1 week ago

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

1 week ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

1 week ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

1 week ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

1 week ago

This website uses cookies.