നടൻ ബേസിൽ ജോസഫ് നായകനായി അഭിനയിച്ചിരിക്കുന്ന പാൽത്തു ജാൻവർ ഇന്നലെയാണ് കേരളത്തിലെ പ്രേക്ഷകരുടെ മുന്നിലെത്തിയത്. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത്, വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം ഈ ഓണക്കാലത്തെ ആദ്യത്തെ വിജയമായി മാറുമെന്നാണ് തീയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനോഹരമായ ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ എന്ന നിലക്കാണ് ഈ ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങൾ പറയുന്നു. വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. വൈകാരിക നിമിഷങ്ങളും നിറഞ്ഞ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്.
ബേസിൽ ജോസഫിനൊപ്പം ഷമ്മി തിലകൻ, ജോണി ആന്റണി, ഇന്ദ്രൻസ് എന്നിവരും കയ്യടി നേടുന്നുണ്ട്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഇതിൽ ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഗാനങ്ങളും റെനഡിവെ ഒരുക്കിയ ദൃശ്യങ്ങളും മികച്ച നിലവാരം പുലർത്തിയപ്പോൾ ഈ ചിത്രത്തിന്റെ സുഗമമായ ഒഴുക്കിന് ഒരു കാരണമായത് എഡിറ്റർ കിരൺ ദാസിന്റെ മികവ് കൂടിയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.