പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പാൽത്തു ജാൻവർ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യ ഷോ മുതൽ ഗംഭീര പ്രശംസ നേടിയ ഈ ചിത്രം കേരളത്തിലെ യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ഗ്രാമത്തിന്റെ വിശുദ്ധിയും കാണിച്ചു തരുന്ന ഈ ചിത്രം തങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് എന്നാണ് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ പറയുന്നത്. ഒരു ഗ്രാമത്തിൽ ജോലിക്കെത്തുന്ന പ്രസൂൺ എന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയാണ് ബേസിൽ ജോസഫ് അഭിനയിച്ചിരിക്കുന്നത്. മൃഗങ്ങൾ ഉൾപ്പെടെയുള്ള ഈ ഭൂമിയിലെ ഓരോ പിറവികളും ഏറെ മനോഹരമാണെന്ന സന്ദേശവും ഈ ചിത്രം നൽകുന്നുണ്ട്. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം മനസ്സ് നിറഞ്ഞു കണ്ടിരിക്കാവുന്ന ചിത്രമാണ് പാൽത്തു ജാൻവർ എന്നാണ് ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. അത്കൊണ്ട് തന്നെ ഈ ചിത്രം കളിക്കുന്ന ഓരോ സ്ക്രീനിലും കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
https://www.facebook.com/1109389470/videos/5701797373174154/
നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബേസിൽ ജോസഫിനൊപ്പം ജോണി ആന്റണി, ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും, മോളിക്കുട്ടി എന്ന പശുവും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് റെനടിവെ എന്നിവരാണ്. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ് പാൽത്തു ജാൻവർ രചിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.