മലയാളി പ്രേക്ഷകർ ഈ ഓണം സീസണിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പാൽത്തു ജാൻവർ. കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടന്മാരിലൊരാളുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന ഈ ചിത്രം ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തെരുവക്കുന്നെന്ന പഞ്ചായത്തിൽ എത്തുന്ന പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.
ജോണി ആന്റണി, ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും, മോളിക്കുട്ടി എന്ന പശുവും വേഷമിട്ടിരിക്കുന്ന ഈ ചിത്രം, ചിരിയും സന്തോഷവും ആകാംഷ നിറഞ്ഞ നിമിഷങ്ങളും സമ്മാനിക്കുന്ന ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി എന്റർടൈനറായിരിക്കുമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന പാൽത്തു ജാൻവറിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് റെനടിവെ എന്നിവരാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.