Padayottam Movie
പുതുമുഖ അഭിനേതാക്കൾ മലയാള സിനിമയിൽ ഓളം സൃഷ്ടിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. അങ്കമാലി ഡയറീസും ക്വീനും ഒക്കെ അങ്ങനെ ഒട്ടേറെ പുതുമുഖങ്ങളെ നമ്മുക്ക് സമ്മാനിച്ച ചിത്രങ്ങൾ ആണ്. ഇപ്പോഴിതാ ഒരുപിടി പ്രതിഭാശാലികളായ പുതുമുഖങ്ങളെ നമ്മുക്ക് സമ്മാനിക്കാനായി എത്തുകയാണ് ബിജു മേനോൻ നായകനായ പടയോട്ടം എന്ന ചിത്രം . രവിശങ്കർ , ശരത്, വിഷ്ണുപ്രിയ, ലിയ, ആനന്ദ് രാധാകൃഷ്ണൻ, അരുൺ എ ആർ, രജിത് തുടങ്ങിയ പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ തങ്ങളുടെ പടയോട്ടത്തിനു തുടക്കം കുറിക്കാൻ പോകുന്നത്. റഫീഖ് ഇബ്രാഹിം എന്ന നവാഗത സംവിധായകൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പീറ്റർ, വടി, ശ്രീജ, ശ്രീലക്ഷ്മി, നിതീഷ്, ഡൊമനിക്, കുമാർ എന്നീ കഥാപാത്രങ്ങളെയാണ് മേല്പറഞ്ഞ പുതുമുഖങ്ങൾ യഥാക്രമം അവതരിപ്പിക്കുന്നത്.
ബിജു മേനോൻ ചെങ്കൽ രഘു എന്ന ഗുണ്ടയുടെ വേഷത്തിലെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. 50 കോടി ക്ലബ്ബിൽ കയറിയ, മോഹൻലാൽ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആക്ഷനും കോമെടിയും ത്രില്ലും ഇടകലർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സതീഷ് കുറുപ്പ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്. സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ആസിഫ് അലി നായകനായ 'ടിക്കി ടാക്ക', ടോവിനോ തോമസ് നായകനായ 'പള്ളി ചട്ടമ്പി' എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ്…
റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന 'കാന്താര ചാപ്റ്റർ 1' ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം…
മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവം' കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ്…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം…
മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ…
This website uses cookies.