യുവ താരം നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് പടവെട്ട്. ലിജു കൃഷ്ണയെന്ന നവാഗത സംവിധായകൻ രചിച്ച് സംവിധാനം ചെയ്ത ഇ ചിത്രത്തിന്റെ റിലീസ് തീയതിയും ഒരു മോഷൻ പോസ്റ്ററും പുറത്തു വന്നിരിക്കുകയാണിപ്പോൾ. ഈ വർഷം സെപ്റ്റംബർ രണ്ടിനാണ് പടവെട്ട് റിലീസ് ചെയ്യുന്നത്. ഗംഭീര പശ്‌ചാത്തല സംഗീതത്തതിന്റെ അകമ്പടിയോടെ വന്ന ഇതിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റത്തിനാണ് നിവിൻ പോളി തയ്യാറായത്. ശരീരഭാരം വർധിപ്പിച്ച നിവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുമ്പോഴാണ് സംവിധായകൻ ലിജു കൃഷ്ണ ഒരു കേസിൽ പെട്ട് പോലീസ് കസ്റ്റഡിയിലാവുന്നത്. അത്കൊണ്ട് ചിത്രത്തിന്റെ അവസാന കുറച്ചു ദിവസങ്ങൾ ഷൂട്ട് ചെയ്തു തീർത്തത് അദ്ദേഹത്തിന്റെ സഹസംവിധായകൻ ആണെന്നാണ് വാർത്തകൾ വന്നത്.
https://www.facebook.com/photo?fbid=548955223253923&set=pcb.548957486587030
നിവിൻ പോളിക്കൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലനാണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധായകൻ. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരുമഭിനയിച്ച ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.