[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുട്ടികളേയും കുടുംബങ്ങളെയുമാകർഷിച്ചു ജാക്ക് ആൻഡ് ജിൽ; സയൻസ് ഫിക്ഷന്റെ രസം പകർന്ന സൂപ്പർ ഹിറ്റ്..!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കളിക്കുന്നത്. ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായി ഒരുക്കിയ ജാക്ക് ആൻഡ് ജില്ലിൽ, ആക്ഷനുമുണ്ട്. മഞ്ജു വാര്യരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഇതിന്റെ ഹൈലൈറ്റാണ്. ഇപ്പോഴിതാ ഈ ചിത്രം കാണാൻ കൂടുതലായി എത്തുന്നത് കുട്ടികളും കുടുംബ പ്രേക്ഷകരുമാണെന്നു തീയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയോടെയാണ് ഈ ചിത്രം സൂപ്പർ വിജയം നേടി മുന്നോട്ട് കുതിക്കുന്നത്‌. മലയാളത്തിൽ നമ്മൾ അധികം കണ്ടിട്ടില്ലാത്ത ഒന്നാണ് സയൻസ് ഫിക്ഷൻ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങൾ.

അത്കൊണ്ട് തന്നെ സയൻസ് ഫിക്ഷൻ സമ്മാനിക്കുന്ന രസങ്ങളും അത്ഭുതവും കൗതുകവുമെല്ലാം ഈ ചിത്രത്തിലേക്ക് കുട്ടികളേയും സ്ത്രീ പ്രേക്ഷകരെയും കൂടുതലായി ആകർഷിക്കുകയാണ്. അതിനൊപ്പം മഞ്ജു വാര്യരുടെ ഗംഭീര പ്രകടനം കൂടിയായപ്പോൾ ഒരു പരീക്ഷണ ചിത്രം കൂടി മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാനസികമായി നോർമലല്ലാത്ത ആളുകളെ തിരിച്ചു മാനസിക സൗഖ്യത്തിലേക്ക് കൊണ്ടു വരാൻ സഹായിക്കുന്ന ഒരു കണ്ടു പിടിത്തം, കാളിദാസ് ജയറാമവതരിപ്പിക്കുന്ന കേശവനെന്നു പേരുള്ള യുവ ശാസ്ത്രജ്ഞൻ നടത്തുന്നതും, പിന്നീട് അയാളത് മനുഷ്യരിൽ പരീക്ഷിക്കാൻ ശ്രമിക്കുന്നതും, ആ പരീക്ഷണത്തിന്റെ ഭാഗമായി മഞ്ജു വാര്യർ അവതരിക്കുന്ന പാർവതിയെന്ന കഥാപാത്രത്തിൽ ഈ പരീക്ഷണം നടത്തുന്നതുമാണ് ജാക്ക് ആൻഡ് ജിൽ നമ്മുക്ക് കാണിച്ചു തരുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.