യുവ താരം നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രങ്ങളിലൊന്നായ പടവെട്ട് നാളെ മുതൽ ആഗോള താളത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റും എത്തിയിട്ടുണ്ട്. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രം നിവിൻ പോളി ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ നാളായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റാണ് ഈ ചിത്രത്തിന് ലഭിച്ചത്. ആദ്യം റിലീസ് ചെയ്ത ടീസറിന് പിന്നാലെ വന്ന ട്രൈലെർ, മഴപ്പാട്ടെന്ന പേരിൽ റിലീസ് ചെയ്ത ഒരു മെലഡി, ശേഷം പുറത്ത് വന്ന റാപ് സോങ് എന്നിവയെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്. തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് പെർഫോം ചെയ്ത ഇതിന്റെ ഓഡിയോ ലോഞ്ചും പ്രേക്ഷക പങ്കാളിത്തം കൊണ്ട് ചർച്ചയായി മാറി.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു ഗംഭീര സോഷ്യൽ പൊളിറ്റിക്കൽ മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും പടവെട്ടെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രിവ്യു കഴിഞ്ഞപ്പോൾ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചതെന്നും വാർത്തകൾ പറയുന്നു. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റമാണ് നിവിൻ പോളി നടത്തിയത്. അതിന്റെ ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരുമഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.