ഒരു നവാഗത സംവിധായകൻ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് പട. നവാഗതനായ കമൽ കെ എം രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഈ വർഷം ഈദ് റിലീസ് ആയാണ് എത്തുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. സമീർ താഹിർ ആണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഷാൻ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നതു വിഷ്ണു വിജയനാണ്. അഞ്ചാം പാതിരാ നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ വർഷത്തെ റിലീസ് ആയിരിക്കും പട. മെഗാ സ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ ആ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരാ ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററായി മാറി കഴിഞ്ഞു. ഒട്ടേറെ ഗംഭീര ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ജിസ് ജോയ് ഒരുക്കിയ പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് നായകൻ.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.