ബോളിവുഡ് ത്രില്ലര്‍ ചിത്രത്തില്‍ നായകനാകാനൊരുങ്ങി ദുൽഖർ സൽമാൻ. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ നായകനാകുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞെന്നുമാണ് ബല്‍കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായും സൂചനയുണ്ട്. കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യം ദുൽഖർ ആണെന്ന് സംവിധായകനുണ്ടായ ചിന്തയിൽ നിന്നുമാണ് പ്രൊജക്ടുമായി മുന്നോട്ടു പോകുന്നത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നായികയടക്കമുള്ളവരുടെ താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. മിഥില പാൽക്കറിനും ഇർഫാൻ ഖാനുമൊപ്പം അഭിനയിച്ച കര്‍വാന്‍, സോനം കപൂർ നായികയായെത്തിയ സോയ ഫാക്ടര്‍ എന്നി ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഇതിന് മുമ്പ് പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍.
അതേസമയം നിരവധി ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദുല്‍ഖര്‍ തന്നെ നിര്‍മ്മിച്ച് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്, തമിഴില്‍ ഒരുങ്ങുന്ന ഹേയ് സിനാമിക എന്നിവയാണ് പുറത്തിറങ്ങാനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍. പ്രമുഖ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കൂടിയാണ് ഹേയ് സിനാമിക. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രവും പണിപ്പുരയിലാണ്. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് പിരീഡ് ലവ് സ്റ്റോറി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് ശേഷമാകും ദുൽഖർ ഹിന്ദി ചിത്രത്തിൽ അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
This website uses cookies.