[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാസ്റ്റർ ബോളിവുഡിലേക്ക്..

ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം ‘മാസ്റ്ററി’ന്‍റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കോളേജ് പ്രൊഫസറുടെ വേഷം ഹിന്ദിയിൽ ഋത്വിക് റോഷൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഹൃത്വിക്കുമായുള്ള നിര്‍മ്മാതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അത് വിജയിക്കുന്നപക്ഷം ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നുമാണ് ബോളിവുഡ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. വില്ലൻ വേഷത്തിൽ കയ്യടി വാങ്ങിയ വിജയ് സേതുപതി തന്നെയാകും ഹിന്ദിയിലും ഇതേ വേഷം കൈകാര്യം ചെയ്യുകയെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എൻഡെമോൾ ഷൈൻ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്‌ക്രീൻ സ്റ്റുഡിയോ എന്നിവർ ചേർന്നാണ് മാസ്റ്റർ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്.

വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക. അതേസമയം ചിത്രത്തിന്‍റെ സംവിധായകന്‍ ആരെന്ന കാര്യവും ഇനിയും അനൗണ്‍സ് ചെയ്യപ്പെട്ടിട്ടില്ല. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ ’ആക്ഷൻ മാസ് എന്റർടെയ്‌നർ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വിജയ്‌യും  വിജയ് സേതുപതിയും തമ്മിലുള്ള ഏറ്റുമുട്ടൽ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. രണ്ട് അഭിനേതാക്കൾക്കും ചിത്രത്തിൽ തുല്യ പ്രാധാന്യമാണുള്ളത്. ഹിന്ദി പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ ചെറിയ മാറ്റങ്ങളോടെ ചിത്രം ഒരുക്കുമെന്നാണ് സൂചന. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 weeks ago

This website uses cookies.