തമിഴിലെ മികച്ച സംവിധായകരിലൊരാളായ പാ രഞ്ജിത്തുമായി കൈകോർക്കുകയാണ് തമിഴികത്തിന്റെ സൂപ്പർ താരങ്ങളിലൊരാളായ ചിയാൻ വിക്രം. വിക്രമിന്റെ കരിയറിലെ അറുപത്തിയൊന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പാ രഞ്ജിത്. സൂപ്പർ മെഗാ ഹിറ്റായ ആര്യ ചിത്രം സര്‍പട്ട പരമ്പരൈക്കു ശേഷം അദ്ദേഹമൊരുക്കാൻ പോകുന്ന ഈ വിക്രം പ്രൊജക്റ്റ് ജൂലൈയില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചു. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കാനാണ് പ്ലാനെന്നും വലിയ കാൻവാസിൽ ഒരുക്കാൻ പോകുന്ന ഒരു പീരീഡ് ആക്ഷൻ ചിത്രമായിരിക്കുമിതെന്നും അദ്ദേഹം അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. ത്രീഡിയിലും കൂടിയാണ് ഈ ചിത്രമൊരുക്കാൻ പോകുന്നതെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന മുതൽ മുടക്കുള്ള ചിത്രമായിരിക്കുമിതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രവും പാ രഞ്ജിത് പ്രഖ്യാപിച്ചിട്ടുണ്ട്. അജയ് ജ്ഞാനമുത്തുവിന്‍റെ കോബ്ര, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് ഇനി വിക്രം നായകനായി റിലീസ് ചെയ്യനുള്ള രണ്ടു ചിത്രങ്ങൾ. ഇത് കൂടാതെ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവ നച്ചത്തിരമെന്ന ചിത്രത്തിലും വിക്രമാണ് നായകൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ ആയിരുന്നു വിക്രത്തിന്റെ തൊട്ടു മുൻപത്തെ റിലീസ്. മികച്ച വിജയം നേടിയ ഈ ചിത്രം ആമസോൺ പ്രൈം റിലീസായാണ് പുറത്തു വന്നത്. അട്ടകത്തി, മദ്രാസ്, കാല, കബാലി, എന്നീ ചിത്രങ്ങളാണ് സര്‍പട്ട പരമ്പരൈക്കു മുൻപ് പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങൾ.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.