തിരക്കഥാകൃത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ എല്ലാം മലയാള സിനിമയ്ക്കു മറക്കാനാവാത്ത സംഭാവന നൽകിയ പ്രതിഭാശാലിയാണ് പി ബാലചന്ദ്രൻ. അദ്ദേഹം രചിച്ച ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം എന്നീ ചിത്രങ്ങളും മൂന്ന് വർഷങ്ങൾക്ക് മുൻപ് വന്ന കമ്മട്ടിപ്പാടവും മലയാള സിനിമാ ചരിത്രത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ പെടുന്നവയാണ്. ഇതുകൂടാതെ ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.
ഒരു നടൻ എന്ന നിലയിലും അദ്ദേഹം അവതരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. ഇപ്പോഴിതാ അദ്ദേഹം രചിച്ച എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം പ്രദർശനത്തിന് തയ്യാറാവുകയാണ്. ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തെ കുറിച്ചും തന്റെ ചലച്ചിത്ര ജീവിതത്തെ കുറിച്ചും അദ്ദേഹം ഓൺലൂകേർസ് മീഡിയയോട് തുറന്നു സംസാരിച്ചു.
തിരക്കഥാ രചന ആയാലും അഭിനയം ആയാലും സംവിധാനം ആയാലും എല്ലാം താൻ ചെയ്യുന്ന സമയത്തു ഒരേപോലെ ആസ്വദിച്ചാണ് ചെയ്തിട്ടുള്ളത് എന്ന് പറയുന്നു പി ബാലചന്ദ്രൻ. എന്നാൽ ഓരോ തിരക്കഥയും എഴുതാൻ എടുക്കുന്ന സമയം, അതിന്റെ കഥ തന്റെ മനോഘടനയോടു എത്രമാത്രം ചേർന്ന് നിൽക്കുന്നു എന്നതിനെ ആശ്രയിച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവാസം എന്ന ചിത്രം എഴുതാൻ വെറും നാലു ദിവസവും പവിത്രം എഴുതാൻ പതിനാറു ദിവസവും മാത്രമെടുത്ത തനിക്കു കമ്മട്ടിപ്പാടം പൂർത്തിയാക്കാൻ മൂന്നോ- നാലോ വർഷം വേണ്ടി വന്നു എന്ന് പറയുന്നു അദ്ദേഹം. തിരക്കഥാ പൂർത്തിയാക്കാൻ എടുത്ത സമയവും ചിത്രങ്ങളുടെ നിലവാരവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പുതു തലമുറയിലെ നടൻമാർ പവിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാത്തതു അവരുടെ സാധ്യതകളെ കുറിച്ച് അവർക്കു തന്നെ വ്യക്തമായ ബോധം ഉള്ളത് കൊണ്ടാണ് എന്നും, തങ്ങളെ കൊണ്ട് പറ്റുന്നത് മാത്രം എടുത്തു അതിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതും എന്നും പി ബാലചന്ദ്രൻ പറഞ്ഞു.
പുതുതലമുറയിലെ എഴുത്തുകാരിൽ ശ്യാം പുഷ്ക്കരൻ, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ എന്നിവരുടെ എഴുത്തിനോടുള്ള സമീപനം തനിക്കു ഇഷ്ടമാണെന്നു പറഞ്ഞ അദ്ദേഹം യാതൊരു മുൻവിധികളുമില്ലാതെ വേണം എടക്കാട് ബറ്റാലിയൻ എന്ന ചിത്രം ആസ്വദിക്കാൻ എത്തേണ്ടത് എന്നും പ്രേക്ഷകരോട് പറയുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.