വി സിനിമാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ഓപ്പറേഷൻ ജാവ കാസ്റ്റിംഗിലും അവതരണത്തിലും ഏറെ പുതുമ നൽകുന്നതാണെന്ന് അടുത്തിടെ ഇറങ്ങിയ ടീസര്‍ സൂചിപ്പിച്ചിരുന്നു. സിനിമ ഫെബ്രുവരി 12ന് തീയേറ്ററുകളിൽ എത്തുകയാണ്. പുറത്തു വരുന്ന ഓരോ അപ്ഡേറ്റുകളിലും പുലർത്തുന്ന വ്യത്യസ്തതയാണ് ആളുകളെ ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നത്. ഇപ്പോൾ ഓപ്പറേഷൻ ജാവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവ് കൂടിയായ പി ബാലചന്ദ്രന്‍. തരുൺ മൂർത്തിയെ കുട്ടിക്കാലം മുതൽ തന്നെ എനിക്ക് അറിയാം. എന്റെ മകനെപ്പോലെ തന്നെയാണ് തരുൺ. കുറേക്കാലങ്ങളായി സിനിമാസ്വപ്‌നം കൊണ്ടുനടക്കുന്ന അവൻ ഇടയ്‌ക്കൊക്കെ വീട്ടിൽ വന്ന് എന്നെ കാണാറുണ്ടായിരുന്നു. ഇന്നല്ലെങ്കിൽ നാളെ തരുൺ സിനിമയിൽ എന്തെങ്കിലുമാകുമെന്ന ഉറപ്പ് തനിക്കുണ്ടായിരുന്നുവെന്ന് പി ബാലചന്ദ്രന്‍ പറയുന്നു.
‘ഓപ്പറേഷൻ ജാവ’ പുതിയ തലമുറ ചെയ്യേണ്ട ഒരു ചിത്രം തന്നെയാണ്. ഈ കാലഘട്ടത്തിൽ ഇത്തരമൊരു സബ്‌ജക്റ്റ് അനിവാര്യമാണ്. ഈ പടത്തിൽ ബാലചന്ദ്രൻ സർ ഉണ്ടാകേണ്ടത് നിർബന്ധമാണെന്നാണ് തരുൺ എന്നോട് ആദ്യം പറഞ്ഞത്. കഥാപാത്രത്തെ സൃഷ്ടിച്ചിട്ട് അതിൽ ഞാൻ ഉണ്ടാകുക എന്ന് പറയുന്നതും കഥാപാത്രം ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ ഉണ്ടാകണം എന്ന് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. തരുണിന് എന്നോടുള്ള ആത്മബന്ധമാണ് ചിത്രത്തിൽ ഉറപ്പായും ഞാൻ വേണമെന്ന് പറയാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഞാൻ വന്നതെങ്കിലും ആ കഥാപാത്രം എന്നെ വല്ലാതെ സ്പർശിച്ചു. ഞാൻ ഇല്ലെങ്കിൽ അങ്ങനെയൊരു കഥാപാത്രത്തിന് ജീവനില്ല എന്ന അവസ്ഥയാണ് വന്നുഭവിച്ചത്. അതൊക്കെ ഒരു യോഗമാണ്. സ്വതന്ത്രമായി അഭിനയിക്കാനുള്ള ഒരു സ്പേസ് സംവിധായകൻ തന്നിട്ടുണ്ട്. എല്ലാവരും പുതിയ ആൾക്കാരാണ്. ഈ പുതിയ ആൾക്കാരുടെ ഊർജ്ജമാണ് ചിത്രത്തിന്റെ ശക്തിയെന്നും പി ബാലചന്ദ്രന്‍ കൂട്ടിച്ചേർക്കുന്നു. പി ബാലചന്ദ്രനെ കൂടാതെ വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.