കേരളത്തിലെ വന്കിട മള്ട്ടിപ്ലെക്സ് ശൃംഖലകളില് ഉള്ള പല സ്ക്രീനുകളിലും മികച്ച നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള് ഇല്ലെന്ന് ഓസ്കര് അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി പറയുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ എന്ന ചിത്രത്തിന് വേണ്ടി സൗണ്ട് ഡിസൈൻ നിർവഹിച്ചത് റസൂൽ പൂക്കുട്ടിയും അമൃത് പ്രീതവും ചേർന്നാണ്. ഇന്ത്യയിൽ ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് ഫോർമാറ്റിൽ ഒരുക്കിയ ചിത്രമാണ് പ്രാണ. കേരളത്തിലെ പല വമ്പൻ മൾട്ടിപ്ളെക്സ് സ്ക്രീനുകളിലേയും പ്രാണയുടെ കാഴ്ചാനുഭവം തന്നെ നിരാശപ്പെടുത്തിയെന്ന് ആണ് റസൂൽ പൂക്കുട്ടി പറയുന്നത്. ആ കാര്യത്തിൽ കേരളത്തിലെ മൾട്ടിപ്ളെക്സുകൾ തൃശൂർ രാഗം തീയേറ്ററിനെയും ചാലക്കുടി ഡി സിനിമാസിനെയും മാതൃക ആക്കണമെന്നും റസൂൽ പൂക്കുട്ടി പറയുന്നു.
ഡി സിനിമാസിലും തൃശൂര് രാഗം തീയേറ്ററിലും പ്രാണ മികച്ച അനുഭവമായിരുന്നു എന്നും അവർ സിനിമയെ പാഷനേറ്റ് ആയാണ് കാണുന്നത് എന്നും റസൂൽ പൂക്കുട്ടി പറയുന്നു. ഏറ്റവും മികച്ച ശബ്ദ, ദൃശ്യ ക്രമീകരണങ്ങള് പ്രേക്ഷകര്ക്ക് ലഭിക്കുക എന്നതാണ് പ്രധാനം എന്നും അല്ലാതെ പോപ്കോണും സമൂസയും നല്കുന്നതല്ല കാര്യം എന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ നിലവാരമുള്ള ദൃശ്യവും ശബ്ദവും നൽകാതെ കുറേ പുറം മോടി മാത്രം കാണിച്ചു കൊണ്ട് മൾട്ടിപ്ളെക്സുകൾ പ്രേക്ഷകരെ ചതിക്കുഴിയിലേക്കു തള്ളിയിടുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. പ്രാണയുടെ അനുഭവത്തെ തീയേറ്ററുകള് വികലമാക്കി എന്ന് പറഞ്ഞ അദ്ദേഹം തന്റേയും തനിക്കു ഒപ്പമുള്ള ഒരുപാട് സാങ്കേതിക പ്രവര്ത്തകരുടെയും ജോലിയെയാണ് അവര് വികലമാക്കിയിരിക്കുന്നത് എന്നും പറഞ്ഞു. കാന്റീനില് വിറ്റുപോകുന്ന പോപ്കോണിലും കൊക്കകോളയിലുമാണ് അവരുടെ ശ്രദ്ധയെന്നും സിനിമയുടെ പ്രദര്ശന സംവിധാനത്തോട് അലക്ഷ്യമായ സമീപനമാണ് അവർ പുലര്ത്തുന്നതെന്നും റസൂല് പൂക്കുട്ടി പറഞ്ഞു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.