Oru Yamandan Premakadha First Look Poster
മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ യുവ താരം എന്നറിയപ്പെടുന്നയാളാണ് ദുൽഖർ സൽമാൻ. ഇപ്പോൾ മലയാളവും തമിഴും തെലുങ്കും കടന്നു ബോളിവുഡിൽ എത്തി നിൽക്കുകയാണ് മലയാളികളുടെ പ്രീയപ്പെട്ട കുഞ്ഞിക്ക. ദുൽഖർ സൽമാൻ നായകനായ ഒരു മലയാള ചിത്രം കേരളത്തിൽ റിലീസ് ചെയ്തിട്ടു ഏകദേശം ഒന്നര വർഷം കഴിഞ്ഞു. ആരാധകരുടെ ആ പരാതി തീർക്കാനായി ദുൽഖർ എത്തുന്നത് തന്റെ കരിയറിലെ ആദ്യത്തെ കളർഫുൾ എന്റെർറ്റൈനെറുമായാണ്. ഒരു കമ്പ്ലീറ്റ് ഫൺ മൂവി ആയി ഒരുക്കിയ ഒരു യമണ്ടൻ പ്രേമകഥയാണ് ആ ചിത്രം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്യുകയാണ്.
സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരെയും ദുൽഖർ സൽമാനൊപ്പം ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കും. ആദ്യം മുതൽ അവസാനം വരെ പൊട്ടിച്ചിരിയും ആവേശവും സമ്മാനിക്കുന്ന ഒരു ചിത്രമാകും ഇതെന്ന സൂചനയാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ്. സംയുകത മേനോൻ, നിഖില വിമൽ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാർ ആണ്. ജോൺകുട്ടി ആണ് ഒരു യമണ്ടൻ പ്രേമകഥയുടെ എഡിറ്റർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.