[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കളിയാക്കിയവർക്ക് മുന്നിൽ തലയുയർത്തി നവനീത് ; ഒരു യമണ്ടൻ പ്രേമകഥയിൽ അവതരിപ്പിച്ചത് ദുൽഖറിന്റെ ചെറുപ്പകാലം

ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം പ്രേക്ഷക മനസു കീഴടക്കി തിയേറ്ററിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഈ ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആ കൂട്ടത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടൻ ആണ് ദുൽഖറിന്റെ കൗമാര കാലം അവതരിപ്പിച്ച നവനീത്. തുടർച്ചയായി അഞ്ചു വർഷത്തോളം അവസരം ചോദിച്ചു നടന്നും 44 ഓഡിഷനുകളിൽ പങ്കെടുത്തുമാണ് ഈ ചെറുപ്പക്കാരൻ ആദ്യമായി സിനിമയിൽ എത്തിയത്. സിനിമയിൽ അഭിനയിക്കാൻ നിനക്ക് ദുൽഖറിനെ പോലെ സൗന്ദര്യവും കഴിവും ഉണ്ടോ എന്ന് ചോദിച്ചു കളിയാക്കിയവർക്ക് ദുൽഖറിന്റെ  തന്നെ കൗമാര കാലം അവതരിപ്പിച്ചു കൊണ്ട് മറുപടി കൊടുത്തിരിക്കുകയാണ് നവനീത് എന്ന ഈ ചെറുപ്പക്കാരൻ.

ഒന്ന് രണ്ടു സീനുകളിൽ മാത്രം ആണ് പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഈ യുവ നടന് സാധിച്ചു എന്ന് പറയാം. സിനിമ സ്വപ്നം കണ്ടു നടക്കുന്നവർക്കും ഒന്നും രണ്ടും ഓഡിഷനുകൾ കഴിഞ്ഞു നിരാശരായി പിന്മാറുന്നവർക്കും ഒരു പ്രചോദനം തന്നെയാണ് നവനീത് . അടങ്ങാത്ത ആവേശത്തോടെയും ആഗ്രഹത്തോടെയും ഈ യുവാവ്  നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ നേടുന്ന ഈ കയ്യടി. വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്. സൗബിൻ ഷാഹിർ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ഡിലീസ് പോത്തൻ, ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി. ഹാരിഷ് കണാരൻ, നിഖില വിമൽ, സംയുക്ത മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ് . 

webdesk

Recent Posts

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

8 hours ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

12 hours ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

2 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

2 days ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

2 days ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

3 days ago

This website uses cookies.