mohanlal in lucifer movie stills
മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ഉള്ള മോഹൻലാൽ ഇപ്പോഴിതാ തന്റെ തന്നെ റെക്കോർഡ് തിരുത്തി കുറിച്ച് കൊണ്ട് മറ്റൊരു സർവകാല റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ പുതിയ ചിത്രം ലൂസിഫർ 44 ദിവസം പിന്നിടുമ്പോൾ 119 സ്‌ക്രീനുകളിൽ ആണ് കേരളത്തിൽ കളിക്കുന്നത്. ഇനി അടുത്ത വെള്ളിയാഴ്ചയാണ് റിലീസുകൾ ഉള്ളു എന്നിരിക്കെ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ അമ്പതു ദിവസം പിന്നിടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് മോഹൻലാലിന്റെ തന്നെ പുലിമുരുകനിൽ നിന്ന് ലൂസിഫർ നേടിയെടുക്കും.
108 സ്‌ക്രീനുകളിൽ ആണ് പുലിമുരുകൻ അമ്പതു ദിവസം പിന്നിട്ടത്. അതിനു മുൻപത്തെ റെക്കോർഡ് മോഹൻലാലിന്റെ തന്നെ ദൃശ്യം 64 സ്‌ക്രീനുകളിൽ അമ്പതു ദിവസം പിന്നിട്ടത് ആണ്. എന്നാൽ അൻപതാം ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിച്ച റെക്കോർഡ് പുലിമുരുകന്റെ കയ്യിൽ തന്നെ സുരക്ഷിതമായി ഇരിക്കും. കാരണം അൻപതാം ദിവസം 364 ഷോകൾ പുലിമുരുകൻ കേരളത്തിൽ കളിച്ചപ്പോൾ 230 നു മുകളിൽ ഷോകൾ ആണ് ലൂസിഫറിന് കിട്ടുകയുള്ളു. ഇക്കാര്യത്തിൽ ദൃശ്യവും ലൂസിഫറിന് മുകളിൽ ആണ്. 270 നു മുകളിൽ ഷോകൾ ആണ് ദൃശ്യം അൻപതാം ദിനം കേരളത്തിൽ കളിച്ചതു. കേരളത്തിൽ ഇതിനോടകം 70 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ലൂസിഫർ ആഗോള മാർക്കറ്റിൽ നിന്ന് 130 കോടിക്ക് മുകളിലും ടോട്ടൽ ബിസിനസ്സ് ആയി 170 കോടിയുടെ അടുത്തും നേടിയിട്ടുണ്ട്. കേരളത്തിൽ 32000 ത്തോളം ഷോകളും ലൂസിഫർ കളിച്ചു കഴിഞ്ഞു.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.