[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിരിയുടെ ബ്രോ ഡാഡിക് ശേഷം ഇനിയൊരു തെക്കൻ തല്ല് കേസ്; മോഷൻ പോസ്റ്റർ സൂപ്പർ ഹിറ്റ്

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഫാമിലി കോമഡി ചിത്രമായിരുന്നു ബ്രോ ഡാഡി. ആ ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായിരുന്ന ശ്രീജിത്ത് എൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ബിജു മേനോൻ നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തു. പൃഥ്വിരാജ് റിലീസ് ചെയ്ത ഈ മോഷൻ പോസ്റ്റർ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. വേറിട്ട ഗെറ്റപ്പിൽ ബിജു മേനോനെത്തുന്ന ഈ ചിത്രം, ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രാജേഷ് പിന്നാടനാണ് ഒരു തെക്കൻ തല്ലു കേസിനു വേണ്ടി തിരക്കഥയൊരുക്കിയത്. പ്രശസ്ത നടി പത്മപ്രിയ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു.

https://fb.watch/dBzZyMq9o9/

ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠനാണ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനങ്ങളിലൊന്നായ ഓള്‍ഡ് മോങ്ക്സിന്‍റെ സാരഥിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ശ്രീജിത്ത് എൻ. അദ്ദേഹത്തോടൊപ്പം ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് സൂപ്പർ ഹിറ്റായ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി രചിച്ചത്. ഏതായാലും ശ്രീജിത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഒരു തെക്കൻ തല്ലു കേസ് ഓണം റിലീസായാണ് തീയേറ്ററുകളിലെത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് കണ്ണോത്താണ്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

1 day ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

2 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

2 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

This website uses cookies.