ജനപ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. ആദ്യാവസാനം ത്രസിപ്പിക്കുന്ന ആക്ഷൻ നിറഞ്ഞ ഒരു മാസ്സ് എന്റർടൈനറാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. ട്രെയിലറിലെ ആക്ഷൻ സീനുകളും കിടിലൻ ഡയലോഗുകളും പ്രേക്ഷകരെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചത്. ഇത്തവണ ഓണത്തല്ല് സ്പോൺസർ ചെയ്തിരിക്കുന്നത് ബിജു മേനോൻ കഥാപാത്രമായ അമ്മിണിപ്പിള്ളയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആക്ഷൻ, കോമഡി, പ്രണയം, ത്രില്ലിങ്ങായ നിമിഷങ്ങൾ എന്നിവയെല്ലാം കൂട്ടിയിണക്കിയ ഒരു കംപ്ലീറ്റ് ഉത്സവകാല വിനോദ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ് എന്നത് ഈ ചിത്രത്തിന് കൊടുക്കുന്ന ഹൈപ്പ് വളരെ വലുതാണ്. ഓണം റിലീസായി സെപ്റ്റംബർ എട്ടിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എൻ ആണ്. റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ, അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് എന്നിവരാണ്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നു നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്യുന്നതും ന്യൂ സൂര്യ ഫിലിംസാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.