[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു തനിനാടൻ ഉശിരൻ പടത്തിന്‌ ഇനി അഞ്ചുനാൾ കൂടി; ഒരു തെക്കൻ തല്ല് കേസ് വരുന്നു

ബ്രോ ഡാഡി എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ, നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഓണം റിലീസായി സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു പക്കാ നാടൻ അടിപ്പടമാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. എന്നാൽ ആക്ഷനൊപ്പം പ്രണയവും കോമെഡിയും വൈകാരിക നിമിഷങ്ങളും ഇതിലുണ്ടെന്നും ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രം, ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടനാണ്‌ രചിച്ചിരിക്കുന്നത്. അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായാണ് ബിജു മേനോൻ ഇതിലഭിനയിച്ചിരിക്കുന്നത്.

ബിജു മേനോനൊപ്പം , റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഒരു തെക്കൻ തല്ല് കേസ് ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ന്യൂ സൂര്യ ഫിലിംസാണ് ഈ ചിത്രം ഇവിടെ വിതരണം ചെയ്യുന്നത്. അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് എന്നിവരാണ്. ജസ്റ്റിൻ വർഗീസാണ് ഒരു തെക്കൻ തല്ല് കേസിന്റെ സംഗീത സംവിധായകൻ. ഏതായാലും പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ഒരുശിരൻ പടമായിരിക്കുമിതെന്നാണ് ഇതിന്റെ റ്റീസർ, ട്രൈലെർ, പോസ്റ്ററുകൾ എന്നിവയെല്ലാം നമ്മുക്ക് നൽകുന്ന സൂചന.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.