ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത് എൻ സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് ഓണദിനത്തിലാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യ ഷോ മുതൽ തന്നെ ഈ ചിത്രം പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ചിത്രത്തെ കുറിച്ച് ഗംഭീരമെന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. ആക്ഷനും കോമേഡിയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ബിജു മേനോന്റെ കിടിലൻ ആക്ഷനൊപ്പം അശ്വത് ലാൽ ഉൾപ്പെടെയുള്ള സഹനടന്മാരുടെ മികച്ച ഹാസ്യവും ഈ ചിത്രത്തിന് ഗുണം ചെയ്തു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിന്റെ പ്രധാന മികവ് അഭിനേതാക്കളുടെ ഗംഭീര പ്രകടനം തന്നെയാണ്. ബിജു മേനോൻ, പദ്മപ്രിയ എന്നിവർ വമ്പൻ കയ്യടി നേടുമ്പോൾ, റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരും മികവ് പുലർത്തി.
ഇവരെ കൂടാതെ മറ്റു വേഷങ്ങൾ ചെയ്ത അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട്. ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് പിന്നാടനാണ്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്തതും ന്യൂ സൂര്യ ഫിലിംസാണ്. ജസ്റ്റിൻ വർഗ്ഗീസൊരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ മികവ് വർധിപ്പിച്ച മറ്റൊരു ഘടകം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.