മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ് ഇപ്പോൾ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീനാഥ് ശിവശങ്കരൻ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റാണ്.
എന്നാൽ ഇതിൽ യുവ താരമായ ഉണ്ണി മുകുന്ദൻ ആലപിച്ച ചാരത്തു നീ വന്നതെന്തേ എന്ന ഗാനം റിലീസ് ചെയ്ത സമയം മുതൽ യുവാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു, വളരെ രസകരമായാണ് സേതു സിനിമയിൽ ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നൃത്തവും സംഗീതവും നിറഞ്ഞ ഈ ഗാനം രചിച്ചിരിക്കുന്നത് സംഗീത സംവിധായകനായ ശ്രീനാഥ് തന്നെയാണ്.
ഈ ഗാനം കേരളത്തിലെ കാമ്പസുകളിലും ട്രെൻഡ് ആവുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, കേരളത്തിലെ ക്യാമ്പസുകളിൽ ഫ്ലാഷ് മൊബ് ചെയ്യാൻ ആയി ഒരുപാട് ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ. ഈ ഗാനത്തിലെ ഗാനത്തിലെ വരികൾ ആണ് യുവാക്കൾക്കിടയിൽ ഏറെ ട്രെൻഡ് ആയി മാറാൻ കാരണം
മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ, അതുപോലെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്നിഎന്നിവയാണ് ഈ അടുത്ത് കേരളത്തിൽ ഏറ്റവും അധികം ശ്രദ്ധ നേടിയെടുത്തവ.
ശ്രീനാഥ് ശിവശങ്കരൻ ഈണം നൽകിയ മനോഗരമായ ഗാനങ്ങൾ കൊണ്ടും പ്രദീപ് നായർ ഒരുക്കിയ ദൃശ്യങ്ങളും ഈ ചിത്രം പ്രേക്ഷക മനസ്സിൽ ഇടം നേടി. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ , ശാന്ത മുരളി എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഷംന കാസിം, അനു സിതാര എന്നീ മൂന്നു നായികമാർ ആണുള്ളത്. അത് കൂടാതെ നെടുമുടി വേണു, ലാലു അലക്സ്, ജേക്കബ് ഗ്രിഗറി, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, സണ്ണി വെയ്ൻ, അനന്യ , ഷഹീൻ സിദ്ദിഖ്, സോഹൻ സീനുലാൽ തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ട് ഈ ചിത്രത്തിന്റെ ഭാഗമായിട്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.