മമ്മൂട്ടിയെ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന യുവനടിയാണ് അനു സിത്താര. ചെറുപ്പം മുതലേ ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ കണ്ടാൽ മതിയെന്ന് ആഗ്രഹിച്ചു നടന്ന ഒരു പെണ്കുട്ടി ഇന്ന് മമ്മൂട്ടിയുടെ നായികയായി വേഷമിടുകയാണ്. സേതുവിന്റെ ആദ്യ സംവിധാന സംരഭമായ ഒരു കുട്ടനാടൻ ബ്ലോഗിലാണ് താരം മമ്മൂട്ടിയോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിത്താര നായിക വേഷത്തിലെത്തിയ ജയസൂര്യ ചിത്രമായ ക്യാപ്റ്റനിൽ മമ്മൂട്ടി അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിൽ എങ്ങനെയാണ് താരം ഭാഗമായതെന്ന് അടുത്തിടെ നടന്ന ഓഡിയോ ലോഞ്ചിൽ അനു സിത്താര വ്യക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 21 ന് പിറന്നാൾ സമ്മാനമായി മമ്മൂക്ക നൽകിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗെന്ന് താരം പറയുകയുണ്ടായി. പിറന്നാൾ ആശംസിക്കുവാൻ വിളിച്ച സംവിധായകൻ സേതു വഴിയാണ് പിന്നീട് മമ്മൂട്ടി താരത്തെ ഫോണിൽ വിളിച്ചിരുന്നത്. പിറന്നാൾ ദിവസം സർപ്രൈസ് ഗിഫ്റ്റ് എന്ന രീതിയിൽ മമ്മൂക്ക തന്നെ കുട്ടനാടൻ ബ്ലോഗിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. മമ്മൂക്കയുടെ അന്നത്തെ ഫോൺ കോൾ ഇപ്പോളും കാതുകളിലുണ്ടെന്നും സന്തോഷം ഇതുവരെ വിട്ടുമാറിയിട്ടില്ല താരം സൂചിപ്പിക്കുകയുണ്ടായി. ഒരു കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പായി മമ്മൂട്ടിയും അനു സിത്താരയും ആദ്യമായി ഒന്നിക്കുന്നു എന്ന രീതിയിൽ തെറ്റായ പ്രചരണം ഉണ്ടായിരുവെന്നും ആ സമയത്തൊക്കെ താൻ സംവിധായകൻ സേതുവിനെ വിളിക്കാറുണ്ടെന്നും അനു സിത്താര അഭിപ്രായപ്പെട്ടു. ഒരു കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിംഗ് തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ലയെന്നും ലൊക്കേഷനിൽ എല്ലാവരെയുംപ്പോലെ തനിക്കും ടെൻഷൻ ഉണ്ടായിരുന്നുവെന്ന് താരം വ്യക്തമാക്കി. മമ്മൂക്ക തനിക്ക് പൂർണ പിന്തുണയുമായി ചിത്രീകരണത്തിന്റെ അവസാനം വരെ ഉണ്ടായിരുന്നുവെന്ന് താരം സൂചിപ്പുകയുണ്ടായി. ഒരുപാട് തമാശകളും രസകരമായ നിമിഷങ്ങൾ മമ്മൂക്കയുമായി ഉണ്ടായിരുന്നുവെന്നും വൈകാതെ തന്നെ വീണ്ടും മമ്മൂക്കയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടെന്ന് അനു സിത്താര വ്യക്തമാക്കി.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.