Oru Kuprasidha Payyan Theatre List
യുവ താരം ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രം നാളെ മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഈ ചിത്രത്തിന് കേരളത്തിൽ മികച്ച റിലീസ് ആണ് ലഭിച്ചിരിക്കുന്നത്. ലാൽ- പൃഥ്വിരാജ് ടീമിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി തലപ്പാവ് എന്ന ചിത്രം ഒരുക്കി സംവിധായകനായി അരങ്ങേറിയ മധുപാൽ പിന്നീട് ആസിഫ് അലി- ലാൽ ടീമിനെ വെച് ഒഴിമുറി എന്ന ചിത്രവും ചെയ്തിരുന്നു. ടോവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ മധുപാലിന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ രണ്ടു ചിത്രങ്ങളും വമ്പൻ നിരൂപക പ്രശംസ നേടിയത് കൊണ്ട് തന്നെ ഈ മധുപാൽ ചിത്രത്തിലും പ്രേക്ഷകർക്ക് വമ്പൻ പ്രതീക്ഷയാണ്. എന്നാൽ ഇത്തവണ കുറച്ചു കൂടി കൊമേർഷ്യൽ സെറ്റപ്പിൽ ഒരു ത്രില്ലർ ചിത്രമാണ് മധുപാൽ ഒരുക്കിയിരിക്കുന്നത് എന്ന് ഒരു കുപ്രസിദ്ധ പയ്യന്റെ ട്രൈലെർ നമ്മുക്ക് വ്യക്തമാക്കി തരുന്നു.
വി സിനിമാസ് നിർമ്മിച്ച ഈ ചിത്രം ഒരു മർഡർ മിസ്റ്ററിയാണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. അനു സിതാര, നിമിഷ സജയൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത തമിഴ് നടി ശരണ്യ പൊൻവണ്ണൻ വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ജീവൻ ജോബ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സൈജു കുറുപ്പ്, സുധീർ കരമന, ബാലു വർഗീസ് , ജി സുരേഷ് കുമാർ, സിദ്ദിഖ് എന്നിവരും അഭിനയിക്കുന്നുണ്ട് . നൗഷാദ് ഷെരീഫ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ഔസേപ്പച്ചനും എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജനും ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.