[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആസിഫ് അലിയുടെ നായികയായി സംയുക്ത മേനോൻ എത്തുന്നു; അരുൺ കുമാർ അരവിന്ദിന്റെ അണ്ടർ വേൾഡ് ഒരുങ്ങുന്നു..!

പ്രശസ്ത സംവിധായകനും എഡിറ്ററുമായ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണ്ടർ വേൾഡ്. ആസിഫ് അലി, ഫർഹാൻ ഫാസിൽ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുൺ കുമാർ അരവിന്ദ് വീണ്ടും ആസിഫ് അലിയുമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് തീവണ്ടി, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തയായ സംയുക്ത മേനോൻ ആണ്. ടോവിനോയുടെ നായികാ വേഷത്തിൽ എത്തിയ തീവണ്ടി എന്ന ചിത്രത്തിന്റെ വമ്പൻ വിജയവും അതുപോലെ ലില്ലിയിലെ ഗംഭീര പ്രകടനവും സംയുക്തയെ മലയാള സിനിമയിലെ പുതിയ നായികാ താരം ആക്കി മാറ്റിയിരിക്കുകയാണ്. അണ്ടർ വേൾഡ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ രണ്ടു ദിവസം മുൻപ് പുറത്തു വന്നിരുന്നു.

സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കാൻ ഈ പോസ്റ്ററിന് കഴിഞ്ഞിരുന്നു. അണ്ടർ വേൾഡ് എന്ന ചിത്രം കൂടാതെ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രവും ആസിഫ് ഇപ്പോൾ ചെയ്യുന്നുണ്ട്. ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗര്ണമിയും ആണ് ആസിഫ് അലിയുടെ അടുത്ത റിലീസ്. ദുൽകർ സൽമാൻ നായകനാവുന്ന ഒരു യമണ്ടൻ പ്രേമ കഥയിലും സംയുക്ത മേനോൻ നായികാ വേഷത്തിൽ എത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് ആണ് അണ്ടർ വേൾഡ് എന്ന ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അലക്സ് ജെ പുളിയ്ക്കൽ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് എക്‌സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

8 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.