പ്രശസ്ത സംവിധായകൻ മധുപാൽ ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ടോവിനോ തോമസ് നായകനായ ഒരു കുപ്രസിദ്ധ പയ്യൻ. ഒരു മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ചത് ജീവൻ ജോബും നിർമ്മിച്ചിരിക്കുന്നത് വി സിനിമാസും ആണ്. ഈ വരുന്ന നവംബർ ഒൻപതിന് തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിന്റെ ട്രയ്ലർ, ഇതിലെ ഗാനങ്ങൾ എന്നിവ ഇപ്പോഴേ മികച്ച ജനശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ഡിസൈനിങ് മത്സരവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ വി സിനിമാസ്. ഒരു കുപ്രസിദ്ധ പയ്യൻ ടീമിനോടൊപ്പം ഡിന്നർ ആണ് വിജയിയെ കാത്തിരിക്കുന്നത്.
നന്നായി ഡിസൈൻ ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ, നിങ്ങളിലെ ഡിസൈനറിന്റെ മികവിനെ കുറിച്ച് നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. വി സിനിമാസിന്റെ ഒഫീഷ്യൽ പേജ് ലൈക്ക് ചെയ്യുക. അതിനു ശേഷം ഈ മത്സരം പ്രഖ്യാപിച്ചു കൊണ്ടുള്ള അതിലെ പോസ്റ്റ് ഷെയർ ചെയ്യുക. പിന്നീട് ആ പേജിൽ പിൻ ചെയ്ത് വച്ചിരിക്കുന്ന സ്റ്റില്ലുകൾ ഉപയോഗിച്ച് കുപ്രസിദ്ധ പയ്യന് ഒരു പോസ്റ്റർ ഡിസൈൻ ചെയ്ത് നവംബർ 5നു മുൻപ് ആ പോസ്റ്റിൽ ചേർത്തിട്ടുള്ള മെയിൽ ഐഡിയിലേക്ക് അയക്കുക. വിജയികൾക്ക് ചിത്രത്തിന്റെ ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുന്നതിനൊപ്പം തന്നെ ആ വിജയികളിലെ ഒരു ഭാഗ്യവാന് അല്ലെങ്കിൽ ഭാഗ്യവതിക്ക് ഒരു കുപ്രസിദ്ധ പയ്യൻ ടീമിനെ കാണാനും ഒരുമിച്ച് ഡിന്നർ കഴിക്കാനും അവസരമൊരുക്കുന്നു. അനു സിതാര, നിമിഷ സജയൻ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.