[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൻവർ റഷീദ്‌ ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തിൽ എത്തുന്നു..!

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ചിയാൻ വിക്രം ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. പണ്ട് മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ സഹ നടൻ ആയും മറ്റും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത വിക്രം ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്താൻ പോകുന്നത് അൻവർ റഷീദ് ഒരുക്കാൻ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെ ആണെന്നാണ് സൂചന. 1970 കളിൽ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹർഷാദ് ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൻസ്മെന്റ്‌ അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി ട്രാൻസ് എന്ന ചിത്രം ഒരുക്കുകയാണ് അൻവർ ഇപ്പോൾ. ഏകദേശം ഒന്നര വർഷമായി പ്രൊഡക്ഷനിൽ ഉള്ള ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്യുന്നത്. തന്റെ കരിയറിൽ അൻവർ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചർ ഫിലിം ആണ് ട്രാൻസ്. ഇതിനു മുൻപ് അൻവർ ഒരുക്കിയ നാലു ചിത്രങ്ങളും വമ്പൻ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങൾ ആണ്. 2 അന്തോളജി സിനിമകളിൽ ആയി 2 ഹൃസ്വ ചിത്രങ്ങളും അൻവർ റഷീദ് ഒരുക്കിയിട്ടുണ്ട്. അത് കൂടാതെ ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവും അൻവർ റഷീദ് ആയിരുന്നു.

ചിയാൻ വിക്രം ഇപ്പോൾ ചെയ്യുന്നത് രാജേഷ് എം സെൽവ ഒരുക്കുന്ന തമിഴ് ചിത്രമാണ്. കമല ഹാസൻ ട്രിഡന്റ് ആർട്സുമായി ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക് ആണ്. ഇത് കൂടാതെ ആർ എസ് വിമൽ ഒരുക്കാൻ പോകുന്ന മഹാവീർ കർണ്ണ എന്ന ചിത്രത്തിലും വിക്രം ആണ് നായകൻ.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.