വരുന്ന നവംബർ ഒൻപതിന് കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ജീവൻ ജോബും നിർമ്മിച്ചിരിക്കുന്നത് വി സിനിമാസും ആണ്. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ, പോസ്റ്ററുകൾ എന്നിവ ഇപ്പോൾ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഈ ചിത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പ്രേക്ഷകരോട് പറയുകയാണ് ഇതിലെ നായികമാരിൽ ഒരാളായ നിമിഷ സജയൻ. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രം ഒരു ഇമോഷണൽ ത്രില്ലെർ ആണെന്നാണ് നിമിഷ പറയുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങൾ തന്നെയാണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത് എന്നും നിമിഷ പറയുന്നു.
ടോവിനോ തോമസ് അവതരിപ്പിക്കുന്ന അജയൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. എന്നാൽ അജയനെ ചുറ്റിപറ്റി നിൽക്കുന്ന ഒരുപാട് മറ്റു കഥാപാത്രങ്ങളും ഈ ചിത്രത്തിൽ ഉണ്ടെന്നും അവർക്കെല്ലാം മികച്ച പ്രാധാന്യം ആണ് ഈ ചിത്രത്തിൽ ഉള്ളത് എന്നും നിമിഷ പറയുന്നു. നെടുമുടി വേണു ചേട്ടനെ പോലെയുള്ള ഒട്ടേറെ അനുഭവ പരിചയമുള്ള ആളുകളോടൊപ്പം അഭിനയിക്കാൻ സാധിച്ചതാണ് ഈ ചിത്രം തന്ന ഏറ്റവും വലിയ ഭാഗ്യം എന്നും, തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ആണ് ഇതിലെ ഹന്ന എന്നും നിമിഷ പറയുന്നു. അനു സിതാര ആണ് ഈ ചിത്രത്തിലെ മറ്റൊരു നായികാ വേഷം ചെയ്യുന്നത്. ഒരു വക്കീൽ ആയാണ് നിമിഷ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ശരണ്യ പൊൻവണ്ണൻ, അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്, , സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
This website uses cookies.