ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം ഉണ്ടാക്കിയ തരംഗം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഈ ഒരൊറ്റ ഗാനവും ഇതിലെ ദൃശ്യങ്ങളും പ്രിയ എന്ന പുതുമുഖ നടിയെ ലോക പ്രശസ്തയാക്കി മാറ്റി. ഇപ്പോഴിതാ ഈ ഒമർ ലുലു ചിത്രത്തിലെ ഗാനം ചരിത്രം കുറിച്ചിരിക്കുന്നത് സാക്ഷാൽ ബാഹുബലി ഇട്ട ഒരു റെക്കോർഡ് തകർത്തു കൊണ്ടാണ്. ഏറ്റവും വേഗത്തിൽ അഞ്ചു കോടി ആളുകൾ കണ്ട സൗത്ത് ഇന്ത്യൻ ഗാനം എന്ന റെക്കോർഡ് ബാഹുബലി ചിത്രത്തിലേതു ആയിരുന്നു. ഇപ്പോഴിതാ ആ നേട്ടം ബാഹുബലിയിൽ നിന്ന് സ്വന്തമാക്കിയിരിക്കുകയാണ് ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം. മലയാള സിനിമയിലെ ഗാനങ്ങൾ ഇട്ട യൂട്യൂബ് റെക്കോർഡുക്കൾ ഒട്ടുമുക്കാലും തകർത്തു കഴിഞ്ഞ ഈ ഗാനം ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഗാനങ്ങൾ ഇട്ട റെക്കോർഡുകൾ ആണ് തകർക്കുന്നത്.
ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ഗാനം പാടിയത് വിനീത് ശ്രീനിവാസൻ ആണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ഷാൻ റഹ്മാൻ തന്നെ ഈണമിട്ട വിനീത് ശ്രീനിവാസനും രഞ്ജിത്തും പാടിയ എന്റമ്മേടെ ജിമ്മക്കി കമ്മൽ എന്ന ഗാനവും യൂട്യൂബ് റെക്കോർഡ്‌സ് ഇട്ടിരുന്നു. ഇപ്പോൾ ഏഴു കോടി വ്യൂസിലേക്കു അടുക്കുന്ന ജിമ്മിക്കി കമ്മൽ ആണ് മലയാളത്തിൽ ഏറ്റവും അധികം യൂട്യൂബ് വ്യൂസ് ലഭിച്ചിട്ടുള്ള ഗാനം. ഷാൻ റഹ്മാൻ റെക്കോർഡുകൾ സൃഷ്ടിക്കുന്ന ഒരു സംഗീത സംവിധായകനായി മാറി കഴിഞ്ഞു എന്നതാണ് സത്യം. ഒരു അഡാർ ലവ് ഒമർ ലുലു ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്കൂൾ ലൈഫ് ആണ് ഈ ചിത്രത്തിന്റെ പ്രധാന കഥാ പശ്ചാത്തലം. മാണിക്യ മലരായ എന്ന ഗാനത്തെ ചുറ്റിപ്പറ്റിയുണ്ടായ ചില വിവാദങ്ങളും ഈ ഗാനത്തിന് അസാമാന്യമായ മൈലേജ് നൽകുന്നതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.